എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
മാനന്തവാടി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, മാനന്തവാടി പോലീസും മൈസൂര്‍ റോഡ് ചെറ്റപ്പാലത്ത് വെച്ച് ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയില്‍ ബംഗളൂരില്‍ നിന്നും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് യാത്രികരില്‍ നിന്നും എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മറ്റത്തൂര്‍ മണക്കാഞ്ചേരി വീട്ടില്‍ മുഹമ്മദ് ആസിഫ് (30), തിരൂരങ്ങാടി ഒതുക്കുങ്ങല്‍ കൂനാരി പെഴുന്തറ വീട്ടില്‍ ഇര്‍ഷാദലി (30) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 0.25 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. എസ്.ഐമാരായ കെ.കെ സോബിന്‍, വി എം രമേശ്, എസ് സി പി ഒ പി.സാജിര്‍ എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
