ഓണവിപണി കീഴടക്കാന്‍ കുടുംബശ്രീ;കുടുംബശ്രീയുടേത് മാതൃകാപരമായ പ്രവര്‍ത്തനം: മന്ത്രി അഡ്വ. ടി. സിദ്ദീഖ്
തദ്ദേശീയമായി ഉത്പാദിപ്പിച്ച പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുന്നതിലൂടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് കുടുംബശ്രീയെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഓണക്കനി, നിറപ്പൊലിമ, ജീവനം 2.0 പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ചേലോട് എച്ച്. എ.എം.യു.പി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളുകളില്‍ കതിര്‍ കൃഷി ക്ലബുകള്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ 500 സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി.
കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡിന്റെ ഭാഗമായി ഓണത്തിന് വിഷരഹിത പച്ചക്കറികള്‍, പൂക്കള്‍ വിപണിയിലെത്തിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാനമൊട്ടാകെ കുടുംബശ്രീ കര്‍ഷകര്‍ മുഖേന 12,000 ഏക്കറില്‍ പച്ചക്കറിയും 2000 ഏക്കറില്‍ പൂ കൃഷിയും ചെയ്യുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 1826 ജെ.എല്‍.ജി കര്‍ഷകര്‍ 100 ഏക്കറില്‍ പച്ചക്കറി കൃഷിയും 596 കര്‍ഷകര്‍ 102 ഏക്കറില്‍ പൂ കൃഷിയും ഓണത്തോടനുബന്ധിച്ച് ചെയ്യും. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത തൈകള്‍ വൈത്തിരി സി.ഡി.എസിലെ ജെ.എല്‍.ജി അംഗം അനയ ഏറ്റുവാങ്ങി.
മൃഗസംരക്ഷണ മേഖലയിലെ ഉത്പാദനക്ഷമത വര്‍ധിപ്പിച്ച് കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് ജീവനം 2.0 പദ്ധതിയിലൂടെ. പദ്ധതി പോസ്റ്റര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ പ്രകാശനം ചെയ്തു. സംസ്ഥാന മിഷന്‍ ഫാം ലൈവ്‌ലി ഹുഡ് പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്.ഷാനവാസ് പദ്ധതി വിശദീകരിച്ചു.
മൃഗസംരക്ഷണ മേഖലയ്ക്ക് ആവശ്യമായ മരുന്നുകള്‍ അടങ്ങിയ കിറ്റ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജന്‍ വൈത്തിരി മൃഗസംരക്ഷണ ക്ലസ്റ്റര്‍ അംഗം ലില്ലി പൈനാടത്തിന് കൈമാറി.
വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോളി ജോസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം സാജിത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സി ജോസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. പി ജയചന്ദ്രന്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍മാരായ കെ.എം സെലീന, കെ.കെ അമീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തെസ്‌നി അഷറഫ്, എം.വി വിജേഷ്, വാര്‍ഡ് അംഗങ്ങള്‍, വൈത്തിരി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉഷ ജ്യോതിദാസ്, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി സോബിന്‍ സെബാസ്റ്റ്യന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സലീം മേമന എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
