2003 മുത്തങ്ങ സമരം: അബ്ദുല്‍ സലാം, ശശിധരന്‍ വധശ്രമ കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവ്
മുത്തങ്ങ: 2003 ലെ മുത്തങ്ങ സമരത്തില്‍ അബ്ദുല്‍ സലാം, ശശിധരന്‍ എന്നീ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകല്‍, വധശ്രമം ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചെയ്ത കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് കല്‍പ്പറ്റ ജില്ലാ സെഷന്‍സ് ജഡ്ജ് അയൂബ്ഖാന്‍ പത്തനാപുരം 5 വര്‍ഷം കഠിന തടവിന് ശിക്ഷ വിധിച്ചു.
രമേശന്‍, സുന്ദരന്‍, ബിനു, ഗീതാനന്ദന്‍ എന്നിവര്‍ക്കാണ് 16 കുറ്റങ്ങളിലായി 19 വര്‍ഷം കഠിന തടവും 7 മാസം തടവും പിഴയും വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന കാരണത്താല്‍ 5 വര്‍ഷത്തെ ശിക്ഷ മാത്രം അനുഭവിച്ചാല്‍ മതിയാകും.
കൂടാതെ മുത്തങ്ങ സമരത്തില്‍ മരിച്ച വിനോദിന്റെ കുടുംബത്തിന് 7 ലക്ഷം രൂപയും, പരിക്കേറ്റ അബ്ദുല്‍ സലാമിന് 3 ലക്ഷം രൂപയും, ശശിധരന് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് ശുപാര്‍ശയും ചെയ്തിട്ടുണ്ട്.സാമൂഹിക അന്തരീക്ഷമാണ് ഇത്തരം സമരങ്ങള്‍ക്ക് കാരണം. ചിലര്‍ക്കിത് സ്വതന്ത്ര സമരമായി തോന്നാം ചിലര്‍ക്കിത് തീവ്രവാദമായി തോന്നാമെന്നും
കോടതി നിരീക്ഷിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
