പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു
ബോയ്‌സ് ടൗണ്‍:കണ്ണൂര്‍ വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന മലയോര പാതയായ പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. റോഡിലേക്ക് മണ്ണും കല്ലും പതിച്ചതിനാല്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
ശക്തമായ മഴയെ തുടര്‍ന്ന് റോഡിന്റെ വശങ്ങള്‍ ഒലിച്ചുപോകുകയും വലിയ കുഴികളും ചാലുകളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ വെള്ളവും മണ്ണും കല്ലുകളും റോഡിലൂടെ കുത്തിയൊഴുകുന്നത് വാഹന യാത്ര ദുസ്സഹമാക്കുന്നുണ്ട്.
കാറുകള്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയ ചെറിയ വാഹനങ്ങള്‍ കുഴികളിലും ചളിക്കെട്ടുകളിലും കുടുങുന്നത് സ്ഥിരം സംഭവമാകുന്നുണ്ട്.
ചുരത്തിലൂടെ യാത്ര ചെയ്യുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തുക.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
