വയനാടിനെ അവോക്കാഡോയുടെ ഹബ്ബാക്കി മാറ്റുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്
ബത്തേരി: അവോക്കാഡോകൃഷി ത്രിതലപഞ്ചായത്തുകളുമായി ഏകോപിപ്പിച്ച് വയനാടിനെ അവോക്കാഡോയുടെ കാര്‍ഷികഭൂമിയാക്കി മാറ്റുന്നതിനായി സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് പറഞ്ഞു.വയനാട് ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി കൃഷിവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രണ്ടാമത് അവോക്കാഡോ ഫെസ്റ്റ് ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൃഷി വകുപ്പ് മന്ത്രി.ശാസ്ത്രീയപരിചരണരീതി, പോസ്റ്റ് ഹാര്‍വെസ്റ്റിംഗ് സാങ്കേതിക വിദ്യകള്‍, കോള്‍ഡ് ചെയിന്‍ പ്രോസസ്സ്,കയറ്റുമതി അടക്കമുള്ള വിപണി ഉറപ്പ് വരുത്തി വയനാടിനെ അവോക്കാഡോ ഹബ്ബാക്കി മാറ്റും.അവോക്കാഡോയെ പ്പറ്റിയുള്ള സമഗ്രമായപഠനത്തിനായി വയനാട്ടില്‍ ലോകം എത്താനുള്ള പ്രയാണത്തിലേക്കുള്ള പാതയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അവോക്കാഡോ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മൈസൂര്‍ സി.എഫ്.ടി.ആര്‍.
ഐയും വയനാട് ഹില്‍സ് ഫാര്‍മര്‍പ്രൊഡ്യൂസര്‍ കമ്പനിയുംഈ മേളയുടെ ഭാഗമായി അവോക്കാഡോ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നസാങ്കേതികവിദ്യയുടെ
എം.ഒ. യു.വില്‍ ഒപ്പിട്ടു.ഇന്ത്യയിലെ പ്രമുഖരായ ഇരുപതോളം ശാസ്ത്രജ്ഞന്‍മാര്‍ പങ്കെടുക്കുന്ന സംവാദങ്ങളും ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റും, എക്‌സിബിഷനും രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിലുണ്ടാകും.
ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെ അദ്ധ്യഷതയില്‍ നടന്ന ചടങ്ങില്‍ സ്വാഗതം ഡോ. എ.ടി.സുരേഷ് നിര്‍വഹിച്ചു. അവോക്കാഡോ ഫെസ്റ്റ് ലക്ഷ്യത്തെക്കുറിച്ച് ഡോ. പി മണിലാല്‍ സംസാരിച്ചു. വെള്ളയാണി കാര്‍ഷിക സര്‍വ്വകലാശാല കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍, പ്രൊഫസര്‍ ഡോ. യാമിനി വര്‍മ്മ, കിസാന്‍ സര്‍വ്വീസ് സൊസൈറ്റി ചെയര്‍മാന്‍ ജോസ് തയ്യില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വയനാട് ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
