OPEN NEWSER

Friday 31. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോടതി വിധി ജനാധിപത്യപരമല്ല: സി.കെ ജാനു

  • S.Batheri
31 Jul 2026

ബത്തേരി: മുത്തങ്ങ വിധി  ജനാധിപത്യപരമല്ലെന്നും,വിവേചനപരമായ ഒരു വിധിയാണ് ശരിക്കും വന്നിരിക്കുന്നതെന്നും സി കെ ജാനു . ഇതേപോലെ തന്നെ മരണപ്പെട്ട ഒരാളാണ് ജോഗിയെന്നും, അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു എഫ്.ഐ.ആര്‍. മാത്രമേ ഇട്ടിട്ടുള്ളൂവെന്നും മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ജാനു പറഞ്ഞു.ജോഗിയുടെ കുടുംബത്തിന് ഒരു നഷ്ടപരിഹാരമോ ഒന്നും നല്‍കിയിട്ടില്ല. ഈ കേസില്‍ തന്നെയുള്ള ഒരു 15ഓളം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. അവരൊക്കെ പോലീസിന്റെ മര്‍ദ്ദനത്തിന്റെ ഭാഗമായിട്ട് മരണപ്പെടാന്‍ സാധ്യതയുണ്ടായിരുന്നവരായിരുന്നു. അതുവഴിയാണ് മരിച്ചിരിക്കുന്നത്. അപ്പോ അവര്‍ക്ക് നഷ്ടപരിഹാരമോ അത്തരം പരാമര്‍ശങ്ങളോ പോലും  ഉണ്ടായിട്ടില്ല. ആദിവാസികള്‍ക്കെതിരായിട്ടുള്ള ഒരു വിധിയായിട്ടാണ് ശരിക്കും ഈ വിധിയെ നമുക്ക് കാണാന്‍ പറ്റുകയുള്ളൂവെന്നും എന്തായാലും ഹൈക്കോടതിയെ സമീപിച്ച്  അപ്പീലിന് പോകുമെന്നും ജാനു പറഞ്ഞു


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനുകൂല തെളിവുകള്‍ പരിഗണിച്ചില്ല; മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും: എം. ഗീതാനന്ദന്‍
  • കോടതി വിധി ജനാധിപത്യപരമല്ല: സി.കെ ജാനു
  • വയനാടിനെ അവോക്കാഡോയുടെ ഹബ്ബാക്കി മാറ്റുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്
  • 2003 മുത്തങ്ങ സമരം: അബ്ദുല്‍ സലാം, ശശിധരന്‍ വധശ്രമ കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവ്
  • മുത്തങ്ങ സമരം: പോലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദന്‍ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു
  • ശമ്പള കുടിശ്ശികയ്ക്ക് പിന്നാലെ പ്രഹരം: ഡിജിറ്റല്‍ സര്‍വേ പദ്ധതിയിലെ കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഉത്തരവ്
  • കാപ്പി കര്‍ഷകരുടെ വിഷയങ്ങള്‍; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
  • ദുരന്തബാധിതര്‍ക്ക് സഹായവും പിന്തുണയും ഉറപ്പാക്കും: മന്ത്രി എ.പി അനില്‍കുമാര്‍
  • കത്തി കൊണ്ട് ആക്രമിച്ചു ഗുരുതര പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിക്ക് തടവും പിഴയും
  • ഉറ്റവരുറങ്ങുന്ന ഹൃദയഭൂമിയിലേക്ക് വീണ്ടും അവരെത്തി, ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി ഒരു നാടൊന്നാകെ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show