ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 28 ലിറ്റര്‍ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
നടവയല്‍:വയനാട് എക്‌സൈസ് ഇന്റലിജിന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുമേഷ്.പി.എസും സംഘവും നടവയല്‍ കാറ്റാടിക്കവല ഭാഗത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ െ്രെഡഡേ മുന്നില്‍കണ്ടു വില്‍പ്പനക്കായി മദ്യം സൂക്ഷിച്ചു വെച്ച 28 ലിറ്റര്‍ വിദേശമദ്യം പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് മുരിക്കുനില്‍ക്കും കാലായില്‍ വീട്ടില്‍ ജോര്‍ജ്ജ് തോമസ് ( 43) എന്നയാളെ അറസ്റ്റ് ചെയ്തു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശന്‍.കെ.വി, അനീഷ് എ.എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍തോമസ്, ദിനീഷ്. എം.എസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വിബിത.ഇ.ബി എന്നിവരും പങ്കെടുത്തു. സുല്‍ത്താന്‍ ബത്തേരി ജെഎഫ്‌സിഎം II കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമന്റ് ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
