OPEN NEWSER

Saturday 01. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട്ടില്‍ ആദ്യഘട്ടത്തില്‍ പകുതി മഴ മാത്രം; ഒടുവിലത്തെ ദിനങ്ങളില്‍ കനത്ത മഴ

  • Kalpetta
01 Aug 2026

വയനാട്: ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളും എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവും മൂലം ഏറെ വൈകിയെത്തിയ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, രണ്ട് മാസം (ജൂണ്‍ 1  ജൂലൈ 31) പൂര്‍ത്തിയാകുമ്പോഴും ജില്ലയില്‍ കനത്ത മഴക്കുറവാണ് രേഖപ്പെടുത്തുന്നത്. ഹ്യൂം കാലാവസ്ഥാ ലാബിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ രണ്ട് മാസത്തിനിടെ വയനാട് ജില്ലയില്‍ ആകെ ലഭിച്ചത് 802 മില്ലീമീറ്റര്‍ ശരാശരി മഴ മാത്രമാണ്.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ  കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ ജില്ലയില്‍ ലഭിക്കേണ്ട സാധാരണ ശരാശരി മഴ 1600 മില്ലീമീറ്റര്‍ ആണ്. പ്രതീക്ഷിച്ച മഴയുടെ പകുതി (802 മില്ലീമീറ്റര്‍) മാത്രമാണ് നിലവില്‍ ലഭിച്ചിട്ടുള്ളത്.എന്നിരുന്നാലും, ജൂലൈ അവസാന ദിനങ്ങളില്‍ (ജൂലൈ 27 മുതല്‍ 31 വരെയുള്ള അവസാന 5 ദിവസങ്ങളില്‍) പെയ്ത മഴ ജില്ലയ്ക്ക് നേരിയ ആശ്വാസം നല്‍കി. ഈ 5 ദിവസങ്ങളില്‍ മാത്രം 199 മില്ലീമീറ്റര്‍ മഴ ജില്ലയില്‍ രേഖപ്പെടുത്തി. അതായത്, രണ്ട് മാസത്തില്‍ ലഭിച്ച ആകെ മഴയുടെ 25 ശതമാനത്തോളം പെയ്തത് ഈ അവസാന അഞ്ച് ദിവസങ്ങളിലാണ്. ഓഗസ്റ്റ് 4 വരെ വയനാട് ജില്ലയില്‍ നിലവില്‍ ലഭിക്കുന്ന മഴ അതേപടി തുടരാന്‍ സാധ്യതയുണ്ട്.

ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ മഴ ലഭ്യതയില്‍ വന്‍ വ്യത്യാസമാണ് പ്രകടമാകുന്നത്:
ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സ്ഥലം: ലക്കിടി  2548  മില്ലീമീറ്റര്‍
ഏറ്റവും കുറഞ്ഞ മഴ ലഭിച്ച സ്ഥലം: മുത്തങ്ങ  228  മില്ലീമീറ്റര്‍
ഏറ്റവും ഉയര്‍ന്ന പഞ്ചായത്ത് ശരാശരി: തൊണ്ടര്‍നാട്  1990  മില്ലീമീറ്റര്‍
ഏറ്റവും കുറഞ്ഞ പഞ്ചായത്ത് ശരാശരി: നൂല്‍പ്പുഴ  277  മില്ലീമീറ്റര്‍
ജൂലൈ അവസാന വാരത്തിലെ ശക്തമായ മഴയെത്തുടര്‍ന്ന് അന്തരീക്ഷ താപനിലയില്‍ പ്രകടമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 5 ദിവസങ്ങളില്‍ വയനാട്ടിലെ ഉയര്‍ന്ന ശരാശരി താപനില 25ഡിഗ്രിസെല്‍ഷ്യസിലേക്ക് താണു. ആദ്യ ആഴ്ചകളില്‍ മഴ മാറിനില്‍ക്കുകയും താപനില ഉയരുകയും ചെയ്തിരുന്ന സ്ഥാനത്ത്, ജൂലൈ അവസാനത്തോടെ അന്തരീക്ഷം വീണ്ടും തണുപ്പുള്ളതായി മാറി.
ജൂലൈ അവസാനത്തെ 5 ദിവസങ്ങളില്‍ ലക്കിടിയും തൊണ്ടര്‍നാടും ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിച്ചെങ്കിലും, നൂല്‍പ്പുഴ, മുത്തങ്ങ തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ കടുത്ത മഴക്കുറവ് കാരണം ജില്ലയുടെ പൊതുവായ മഴക്കണക്ക് ഇപ്പോഴും 50% കുറവിലാണ് തുടരുന്നത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ശക്തമായ മഴ: വയനാട് ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
  • വയനാട്ടില്‍ ആദ്യഘട്ടത്തില്‍ പകുതി മഴ മാത്രം; ഒടുവിലത്തെ ദിനങ്ങളില്‍ കനത്ത മഴ
  • വയനാട്ടില്‍ ശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണം
  • കാലവര്‍ഷം ശക്തം;വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
  • പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു
  • കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി; മോട്ടോറില്‍ നിന്നും ഷോക്കേറ്റതായി സംശയം
  • താമരശ്ശേരി ചുരത്തിലൂടെ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം
  • അനുകൂല തെളിവുകള്‍ പരിഗണിച്ചില്ല; മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും: എം. ഗീതാനന്ദന്‍
  • കോടതി വിധി ജനാധിപത്യപരമല്ല: സി.കെ ജാനു
  • വയനാടിനെ അവോക്കാഡോയുടെ ഹബ്ബാക്കി മാറ്റുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show