OPEN NEWSER

Sunday 02. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓപ്പറേഷന്‍ തൂഫാന്‍ ; കോമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എയുമായി 16 വയസ്സുകാരനടക്കം നാല് പേര്‍ പിടിയില്‍

  • S.Batheri
02 Aug 2026

ബത്തേരി: ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 51.350 ഗ്രാം എം.ഡി.എം.എ യുമായി 4 പേര്‍ പിടിയില്‍. കല്‍പ്പറ്റ, മണിയങ്കോട്, ഓടമ്പം വീട്ടില്‍ ബി വിഷ്ണു (30), കുപ്പാടി, പഴേരി, ബ്ലാങ്കര വീട്ടില്‍ മുഹമ്മദ് അന്‍സില്‍ (21), 16 വയസ്സുകാരന്‍, കൂടാതെ ഗുണ്ടല്‍പെട്ടില്‍ വച്ച് എം.ഡി.എം.എ കൈമാറിയ വെള്ളമുണ്ട നാരോക്കടവ് ചെമ്പുകുന്നത്ത് വീട്ടില്‍ സി.എസ് അമല്‍ (33) എന്നിവരെയാണ് പിടികൂടിയത്. 
മുത്തങ്ങയില്‍ ഗേറ്റ് അടച്ചതിനു ശേഷം കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എല്‍ 58 ആര്‍, 1604 നമ്പര്‍ കാര്‍ നിര്‍ത്തി പരിശോധിച്ചതില്‍ കാറിലുള്ളവര്‍ പോലീസിനെ കണ്ട് പരിഭ്രമിക്കുകയും തുടര്‍ന്ന് ഇവരെ ദേഹപരിശോധന നടത്തിയതില്‍ വിഷ്ണു ധരിച്ചിരുന്ന മുണ്ടിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയില്‍ 51.350 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയുമായിരുന്നു. ബത്തേരി സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. ശ്രീതുവിന്റെ നേതൃത്വത്തില്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ അജികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് ബാബു, രാജു, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍, ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓപ്പറേഷന്‍ തൂഫാന്‍ ; കോമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എയുമായി 16 വയസ്സുകാരനടക്കം നാല് പേര്‍ പിടിയില്‍
  • വയനാട് ജില്ലയില്‍ 23 ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 28 ലിറ്റര്‍ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • അനധികൃത മദ്യവില്‍പ്പനക്കാരന്‍ എക്‌സൈസിന്റെ പിടിയില്‍ ഡ്രൈഡേ വില്‍പ്പനക്കായിവീട്ടില്‍ സൂക്ഷിച്ച 16.5 ലിറ്റര്‍ മദ്യവും,9 കുപ്പി ബീയറും പിടികൂടി ;
  • വയനാട് ജില്ലയില്‍ എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു
  • ശക്തമായ മഴ: വയനാട് ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
  • വയനാട്ടില്‍ ആദ്യഘട്ടത്തില്‍ പകുതി മഴ മാത്രം; ഒടുവിലത്തെ ദിനങ്ങളില്‍ കനത്ത മഴ
  • വയനാട്ടില്‍ ശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണം
  • കാലവര്‍ഷം ശക്തം;വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
  • പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show