OPEN NEWSER

Monday 03. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാനന്തവാടി-വൈത്തിരി ലിങ്ക് ബസ് സര്‍വീസ്: കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സംരംഭം തുടങ്ങി

  • Mananthavadi
03 Aug 2026

മാനന്തവാടി: യാത്രാദുരിതത്തിന് പരിഹാരമായി കുറഞ്ഞ സമയംകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ സഹായിക്കുന്ന പുതിയ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍  ലിങ്ക് ബസ് സര്‍വീസ് മാനന്തവാടിയില്‍ നിന്നും വൈത്തിരിയിലേക്ക് യാത്ര ആരംഭിച്ചു. മാനന്തവാടി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ ഉഷാ വിജയന്‍ സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ ഹംസ തുടങ്ങിയവര്‍ സന്നിഹിതനായിരുന്നു.പ്രധാനപ്പെട്ട കുറച്ചു സ്‌റ്റോപ്പുകളില്‍ മാത്രം നിര്‍ത്തി സര്‍വീസ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ സമയലാഭം ലഭിക്കും.രാവിലെ 9:00 മണിക്ക് മാനന്തവാടിയില്‍ നിന്നും വൈത്തിരിയിലേക്കും,വൈകീട്ട് 5:00 ന് കല്‍പ്പറ്റയില്‍ നിന്നും തിരിച്ചുള്ള സര്‍വീസുമാണ് നടത്തുന്നത്.യാത്രക്കാരുടെ സൗകര്യാര്‍ത്ഥം  മാനന്തവാടി,നാലാംമൈല്‍,പനമരം,കമ്പളക്കാട്,കല്‍പ്പറ്റ,ചുണ്ട,വൈത്തിരി എന്നീ പ്രധാന കേന്ദ്രങ്ങളില്‍ മാത്രമാണ് ബസിന് സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.കുറഞ്ഞ സ്‌റ്റോപ്പുകള്‍ മാത്രമുള്ളതിനാല്‍ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താമെന്നും
സുരക്ഷിതവും ദ്രുതഗതിയിലുള്ളതുമായ ഈ ലിങ്ക് സര്‍വീസ് പരമാവധി പ്രയോജനപ്പെടുത്തണമെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാനന്തവാടി-വൈത്തിരി ലിങ്ക് ബസ് സര്‍വീസ്: കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സംരംഭം തുടങ്ങി
  • വയനാട് ജില്ലയില്‍ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങള്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
  • 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികളുടെ ബന്ധുക്കള്‍; പോലീസ് മേധാവിക്ക് പരാതി
  • വയനാട് ജില്ലയില്‍ 28 ക്യാമ്പുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു
  • ഓപ്പറേഷന്‍ തൂഫാന്‍ ; കോമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എയുമായി 16 വയസ്സുകാരനടക്കം നാല് പേര്‍ പിടിയില്‍
  • വയനാട് ജില്ലയില്‍ 23 ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 28 ലിറ്റര്‍ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • അനധികൃത മദ്യവില്‍പ്പനക്കാരന്‍ എക്‌സൈസിന്റെ പിടിയില്‍ ഡ്രൈഡേ വില്‍പ്പനക്കായിവീട്ടില്‍ സൂക്ഷിച്ച 16.5 ലിറ്റര്‍ മദ്യവും,9 കുപ്പി ബീയറും പിടികൂടി ;
  • വയനാട് ജില്ലയില്‍ എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show