OPEN NEWSER

Monday 03. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലാതല ഓണം വാരാഘോഷം ഓഗസ്റ്റ് 24 മുതല്‍ 30 വരെ

  • Kalpetta
03 Aug 2026

കല്‍പ്പറ്റ: വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 24 മുതല്‍ 30 വരെ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ തീരുമാനമായി.  ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍,  വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നടക്കും. ദുരന്തങ്ങളില്‍ നിന്നും കരകയറിയ ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തും വിധത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും. ജില്ലാതാലൂക്ക പ്രാദേശിക തലങ്ങളില്‍ പൂക്കള മത്സരങ്ങള്‍, വടംവലി ഉള്‍പ്പെടെയുള്ള മറ്റ് മത്സരങ്ങള്‍ നടത്തും.  വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലായിക്കും ആഘോഷവും മത്സരങ്ങളും. ടൂറിസം കേന്ദ്രങ്ങളില്‍ ഏഴ് ദിവസം വൈദ്യത ദീപാലങ്കാരം സജ്ജീകരിക്കും. വിവിധ സ്ഥലങ്ങളില്‍ പ്രാദേശിക കലാകാരന്മാരുടെ പരിപാടികള്‍ സംഘടിപ്പിക്കും.

കുടുംബശ്രീയുമായി ചേര്‍ന്ന് ജില്ലാതല പാരമ്പര്യ ഭക്ഷ്യമേള, സംസ്ഥാനതല കയാക്കിങ് മത്സരം, ജില്ലാതല മഡ് ഫുഡ്‌ബോള്‍, മഡ് വോളിബോള്‍, ജല സാഹസിക യാത്ര എന്നിവ ഓണം വാരാഘോത്തോടനുബന്ധിച്ച് ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. ഇതിനുപുറമെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രാദേശിക ക്ലബ്ബുകളുമായി സഹകരിച്ചും വിപുലമായ ആഘോഷ പരിപാടികള്‍  സംഘടിപ്പിക്കും. വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളില്‍ റിസോര്‍ട്ടുകളുടെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കും.  ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ചെയര്‍മാനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ സെക്രട്ടറി കണ്‍വീനനായി സ്വാഗത സംഘം രൂപീകരിച്ചു. സാംസ്‌കാരിക പരിപാടികളോടെയുള്ള ഓണം വാരാഘോഷത്തിന്റെ സമാപനം 30 ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. കളക്ടറേറ്റില്‍ ചേര്‍ന്ന് ആലോചനാ യോഗത്തില്‍ എം.എല്‍.എ ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രതിനിധികള്‍, ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലാതല ഓണം വാരാഘോഷം ഓഗസ്റ്റ് 24 മുതല്‍ 30 വരെ
  • വയനാട് ജില്ലയിലെ മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഏകോപനം: മന്ത്രി ടി സിദ്ദീഖ്
  • മഴ മുന്നറിയിപ്പ്; വയനാട് ജില്ലാ പോലിസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി.
  • മാനന്തവാടി-വൈത്തിരി ലിങ്ക് ബസ് സര്‍വീസ്: കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സംരംഭം തുടങ്ങി
  • വയനാട് ജില്ലയില്‍ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങള്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
  • 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികളുടെ ബന്ധുക്കള്‍; പോലീസ് മേധാവിക്ക് പരാതി
  • വയനാട് ജില്ലയില്‍ 28 ക്യാമ്പുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു
  • ഓപ്പറേഷന്‍ തൂഫാന്‍ ; കോമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എയുമായി 16 വയസ്സുകാരനടക്കം നാല് പേര്‍ പിടിയില്‍
  • വയനാട് ജില്ലയില്‍ 23 ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show