ത്രിതല പഞ്ചായത്തുകളുടെ വിവിധ പദ്ധതികള്‍ക്ക് 869 കോടിയുടെ അംഗീകാരം
കല്‍പ്പറ്റ: വയനാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2026-27 സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ത്രിതല പഞ്ചായത്തുകള്‍ക്കായി ആകെ 869 കോടി രൂപയുടെ 9069 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. പുതിയ പദ്ധതികളും ഭേദഗതി പദ്ധതികളും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി പരിശോധിച്ചാണ് അംഗീകാരം നല്‍കിയത്.
സുല്‍ത്താന്‍ ബത്തേരി നഗരസഭ നല്‍കിയ 27.38 കോടിയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. സംസ്ഥാന ഖരമാലിന്യ സംസ്‌കരണ പദ്ധതിക്ക് കീഴില്‍ കല്‍പ്പറ്റ, മാനന്തവാടി നഗരസഭകളില്‍ നടപ്പാക്കുന്ന രണ്ട് അനുബന്ധ പദ്ധതികള്‍ക്കും സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസുത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ ആസുത്രണ സമിതി യോഗത്തില്‍ എ.ഡി.എം കെ അജീഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.കലാമുദ്ദീന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
