OPEN NEWSER

Monday 17. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബൈരക്കുപ്പ പാലം നിര്‍മ്മാണത്തിന് കര്‍ണ്ണാടക സര്‍ക്കാരിന്റെ അനുമതി

  • S.Batheri
05 Aug 2026

പുല്‍പ്പള്ളി: ബൈരക്കുപ്പ പാലം നിര്‍മ്മാണത്തിന്  കര്‍ണ്ണാടക സര്‍ക്കാറിന്റെ എന്‍.ഒ.സി (നിരാക്ഷേപ പത്രം) ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി
കര്‍ണ്ണാടക  മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി  നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്  അനുമതി ലഭിച്ചത്. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ കര്‍ണ്ണാടക സര്‍ക്കാറുമായി നേരത്തെ നടത്തിയ ചര്‍ച്ചയില്‍ വിഷയം മന്ത്രിസഭാ യോഗത്തില്‍ ഉന്നയിച്ച് നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതിനടിസ്ഥാനത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുമതി ലഭിച്ചത്. 
കേരളത്തിനും കര്‍ണ്ണാടകയ്ക്കും  ഇടയില്‍ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന അന്തര്‍ സംസ്ഥാന  പാലം വയനാട്  ജില്ലയിലെ പെരിക്കല്ലൂരിനെയും  മൈസൂര്‍ ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്. 36 വര്‍ഷം മുന്‍പാണ് പാലം നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. തുടര്‍ന്ന്  2002 മാര്‍ച്ച് 15 ന് കേന്ദ്ര ഷിപ്പിംഗ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പദ്ധതിയ്ക്ക്  അംഗീകാരം നല്‍കി. കേരളത്തിന്റെ ഭാഗത്ത് നിന്നുള്ള അപ്രോച്ച് റോഡ് ഇതിനകം പൂര്‍ണ്ണമായും പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരണം കര്‍ണ്ണാടകയിലെ അനുബന്ധ പാതയുടെ നിര്‍മ്മാണത്തെ ആശ്രയിച്ചായതിനാല്‍  കര്‍ണ്ണാടക പാതയിലെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കാനാവശ്യമായ പാരിസ്ഥിതിക അനുമതികള്‍ വേഗത്തിലാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ കര്‍ണ്ണാടക സര്‍ക്കാരിന് നേരത്തെ കത്ത് നല്‍കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. 

പാലം യാഥാര്‍ത്ഥ്യമായാല്‍  ദീര്‍ഘ കാലമായുള്ള നിരവധി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, കോഴിക്കോട് ഭാഗങ്ങളുമായി മൈസൂറിനെയും ബാംഗ്ലൂരിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന ബദല്‍ പാതയായി പാലം പ്രവര്‍ത്തിക്കും. നിലവില്‍ ദേശീയപാത 766 ല്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ നിലവിലുള്ള  രാത്രി യാത്രാ നിയന്ത്രണങ്ങള്‍ മറികടന്ന് ഗതാഗതം സുഗമമാക്കാനും  സഹായകമാകും. ബംഗളുരുവിനും സുല്‍ത്താന്‍ ബത്തേരിക്കും ഇടയിലുള്ള  യാത്രാ ദൂരം ഏകദേശം 40 കിലോമീറ്റര്‍ കുറയ്ക്കുന്നതോടൊപ്പം യാത്രാ സമയം ലാഭിക്കാന്‍  കഴിയുമെന്നും മന്ത്രി പറഞ്ഞു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍ വയനാട് പോലീസിന്റെ പിടിയില്‍
  • ഓണം വിപണന മേള ഓഗസ്റ്റ് 21 മുതല്‍
  • കൃഷിനാശം ധനസഹായം, വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലയില്‍ മാല പൊട്ടിക്കുന്ന സംഘം സജീവം ; ജാഗ്രത പാലിക്കുക വയനാട് പോലീസ്
  • വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍
  • ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി; സാങ്കേതിക തകരാറാണ് കാരണമെന്ന് ഫിനാന്‍സ് അധികൃതര്‍
  • വര്‍ണ്ണാഭമായി വയനാട് ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം
  • സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show