OPEN NEWSER

Friday 07. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എച്ച് 1 എന്‍ 1 രോഗബാധ: തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്ന് വെറ്ററിനറി സര്‍വകലാശാല

  • Kalpetta
07 Aug 2026

കല്‍പ്പറ്റ: തൃശ്ശൂര്‍ ജില്ലയില്‍ ഒരു വിദ്യാര്‍ത്ഥിയില്‍ എച്ച് 1 എന്‍ 1 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നു വെറ്ററിനറി സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍ അറിയിച്ചു. സൈന്‍ ഫ്‌ലൂ അഥവാ പന്നിപ്പനി, പന്നികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നില്ല. നിലവില്‍ മനുഷ്യരില്‍ കാണപ്പെടുന്ന എച്ച് 1 എന്‍ 1 രോഗബാധയുടെ പ്രധാന വ്യാപന മാര്‍ഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കാണ്. ' സൈന്‍ ഫ്‌ലൂ' എന്ന പേര് വൈറസിന്റെ  ഉത്ഭവവുമായി ബന്ധപ്പെട്ടതാണ്. 2009ല്‍ വടക്കേ അമേരിക്കയിലാണ് ഈ വൈറസ് മനുഷ്യരില്‍ ആദ്യമായി കണ്ടത്തിയത്. പന്നികളില്‍ കാണപ്പെടുന്ന ചില ഇന്‍ഫ്‌ലുവന്‍സ വൈറസുകളുമായി സാമ്യമുള്ളതുകൊണ്ടാണ് ഇതിനെ പന്നിപ്പനി എന്ന് വിളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന എച്ച് 1 എന്‍ 1 വൈറസ് സാധാരാണ സീസണല്‍ ഇന്‍ഫ്‌ലുവന്‍സ പോലെ, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തു വരുന്ന ശ്വാസകോശ സ്രവങ്ങളിലൂടെയും രോഗ ബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവുമാണ് പകരുന്നത്. 

നല്ലവണ്ണം പാകം ചെയ്തു പന്നിയിറച്ചിയോ മറ്റു മാംസാഹാര ഉല്പന്നങ്ങളോ കഴിക്കുന്നതിലൂടെ എച്ച് 1 എന്‍ 1 രോഗം പകരില്ല. അതിനാല്‍ മാംസാഹാര ഉപഭോഗവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. പന്നി വളര്‍ത്തുന്ന കര്‍ഷകരേയോ പന്നി വളര്‍ത്തല്‍ മേഖലയെയോ ഈ രോഗവാര്‍ത്തയുടെ പേരില്‍ അനാവശ്യമായി ആശങ്കപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യേണ്ടതില്ലന്നും സര്‍വകലാശാലാ വിദഗ്ദ്ധര്‍ അറിയിച്ചു.






advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എച്ച് 1 എന്‍ 1 രോഗബാധ: തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്ന് വെറ്ററിനറി സര്‍വകലാശാല
  • ആദിവാസി യുവതി ശുചിമുറിയില്‍ പ്രസവിച്ചു
  • കര്‍ക്കിടകവാവ് ബലിതര്‍പ്പണം: പരിസ്ഥിതി സൗഹൃദമാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി ശുചിത്വ മിഷന്‍
  • 'കൂടെ' പദ്ധതി റിപ്പോര്‍ട്ട് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ചു
  • 200 ഗ്രാം കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയില്‍
  • വയനാട് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍
  • വന്യമൃഗശല്യം: ചിറക്കര എം.എം.സി യുവ കൂട്ടായ്മ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി
  • ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
  • ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
  • ത്രിതല പഞ്ചായത്തുകളുടെ വിവിധ പദ്ധതികള്‍ക്ക് 869 കോടിയുടെ അംഗീകാരം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show