ഓണക്കാലത്ത് വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാന്‍ നടപടി
കല്‍പ്പറ്റ: ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയക്കയറ്റം, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ജില്ലാ കളക്ടര്‍ പ്രത്യേക സ്‌കാഡ് രൂപീകരിച്ചു. പൊതുവിതരണ വകുപ്പിനൊപ്പം ലീഗല്‍ മെട്രോളജി, പൊലീസ്, റവന്യൂ, ഭക്ഷ്യ സുരക്ഷ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ടതാണ് സ്‌ക്വാഡ്. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ജില്ലയിലെ പൊതുവിപണിയില്‍ പ്രവ!ര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തും. വിലവിവരപ്പട്ടിക പൊതുജനങ്ങള്‍ കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹോട്ടലുകള്‍ അനധികൃതമായി പാചക വാതക സിലിണ്ടറുകള്‍ സൂക്ഷിച്ചാല്‍ അവ പിടിച്ചെടുക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ഷന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
