മെഡിക്കല്‍ പഠനം: അംഗീകാരം പരിശോധിക്കണമെന്ന് നിര്‍ദേശവുമായി വി.സി
തൃശ്ശൂര്‍: കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും വിദേശത്തും മെഡിക്കല്‍, ആരോഗ്യ ശാസ്ത്ര കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് മുന്‍പായി കോഴ്‌സുകളുടെ അംഗീകാരവും നിയമസാധുതയും കൃത്യമായി ഉറപ്പുവരുത്തണമെന്ന് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ അറിയിച്ചു.
സംസ്ഥാനത്ത് മെഡിക്കല്‍, ഡെന്റല്‍, നഴ്‌സിങ്, ഫാര്‍മസി, അനുബന്ധ ആരോഗ്യ ശാസ്ത്ര കോഴ്‌സുകള്‍ നടത്തുവാന്‍ ആരോഗ്യ സര്‍വകലാശാലയുടെയോ അല്ലെങ്കില്‍ കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠത്തിനോ (ഡീംഡ് ടു ബി സര്‍വകലാശാല) മാത്രമാണ് നിയമപരമായ അധികാരമുള്ളത്.
?ബിഎസ് സി നഴ്‌സിങ്, ജിഎന്‍എം, ഒപ്‌റ്റോമെട്രി, റേഡിയോളജി, എംഎല്‍ടി തുടങ്ങിയ കോഴ്‌സുകളില്‍ അഫിലിയേഷന്‍ വ്യക്തമാക്കാതെ പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക. പഠനം പൂര്‍ത്തിയാക്കിയാല്‍ അലൈഡ് ഹെല്‍ത്ത് പ്രഫഷനല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുമെന്ന് ഉറപ്പുവരുത്തണം.
മെഡിക്കല്‍, ഹോമിയോപ്പതി മേഖലകളില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സുകള്‍ക്ക് സര്‍വകലാശാല അനുമതി നല്‍കുന്നില്ല. ഇത്തരം കോഴ്‌സുകള്‍ വഴി നേടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പ്രഫഷനല്‍ രജിസ്‌ട്രേഷന്‍ ലഭിക്കില്ലെന്നും, ഇതിന്റെ അടിസ്ഥാനത്തില്‍ ചികിത്സ നടത്തുന്നത് ശിക്ഷാര്‍ഹമായ വ്യാജചികിത്സയായി കണക്കാക്കുമെന്നും വി.സി വ്യക്തമാക്കി. നിലവില്‍ അംഗീകാരമുള്ള നാച്ചുറോപ്പതി ഡിഗ്രി കോഴ്‌സുകള്‍ കേരളത്തില്‍ ഇല്ല.
വിദേശത്ത് എം.ബി.ബി.എസ് പഠനത്തിന് നീറ്റ് (NEET) യോഗ്യത നിര്‍ബന്ധമാണ്.
പഠിക്കുന്ന രാജ്യത്തെയും ഇന്ത്യയിലെയും മെഡിക്കല്‍ റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരം മുന്‍കൂട്ടി പരിശോധിക്കണം.
പഠനശേഷം ഇന്ത്യയില്‍ ചികിത്സ നടത്താന്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് (FMG) പരീക്ഷ വിജയിക്കുകയും ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുകയും വേണം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
