കര്‍ക്കടകവാവുബലി; തിരുനെല്ലിയിലെ തിരക്ക് നിയന്ത്രിക്കാന്‍ വണ്‍വേ സംവിധാനം; തെറ്റ്‌റോഡ് മുതല്‍ തിരുനെല്ലി ക്ഷേത്രം വരെയാണ് വണ്‍വേ
മാനന്തവാടി: കര്‍ക്കടക വാവുബലി ദിനമായ ആഗസ്റ്റ് 12 ബുധനാഴ്ച തിരുനെല്ലി ക്ഷേത്രത്തില്‍ എത്തുന്നവരുടെ തിരക്കും വാഹനങ്ങള്‍ മൂലമുണ്ടാവുന്ന ഗതാഗതക്കുരുക്കും നിയന്ത്രിക്കാന്‍ തെറ്റുറോഡ് മുതല്‍ തിരുനെല്ലി ക്ഷേത്രം വരെ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പി. ഷജു ജോസഫ് അറിയിച്ചു. ഈ റൂട്ടിലൂടെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടും. കെ.എസ്.ആര്‍.ടി.സി,സ്വകാര്യ ബസ്സുകളും ക്ഷേത്രത്തിലേക്ക് സര്‍വീസ് നടത്തും. ആളുകളെ ബസ് സ്‌റ്റോപ്പിനു സമീപം ഇറക്കിയ ശേഷം വാഹനങ്ങള്‍ നിട്ടറപാലം റോഡില്‍ പാര്‍ക്ക് ചെയ്യണം. ബലിതര്‍പ്പണം കഴിഞ്ഞു മടങ്ങുന്നവരെ ദേവസ്വം ഏര്‍പ്പാടാക്കുന്ന വാഹനത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തെത്തിക്കും. ബലിതര്‍പ്പണം കഴിഞ്ഞു തിരിച്ചുപോകുന്ന ചെറിയ വാഹനങ്ങള്‍ കരിമം പാലം വഴിയും വലിയ വാഹനങ്ങള്‍ നിട്ടറപാലം കഴിഞ്ഞ ഉടനെയുള്ള പച്ചങ്ങി കൊല്ലിമൂല അറവനാഴി റോഡ് വഴിയും പോത്തുമൂല പനവല്ലി റോഡില്‍ പ്രവേശിച്ച് കാട്ടിക്കുളത്തെത്തണം. തിരുനെല്ലി ക്ഷേത്ര പരിസരത്തും റോഡരികുകളിലും പാര്‍ക്കിങ് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
