പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 8 വര്‍ഷത്തെ തടവും 70000 രൂപ പിഴയും. കണ്ണൂര്‍, പേരാവൂര്‍, മണത്തണ ചോടോത്ത് വീട്ടില്‍ (നിലവിലെ അഡ്ഡ്രസ് കുളങ്ങര അപ്പാര്‍ട്‌മെന്റ്, അമ്പിലേരി) സുരേന്ദ്ര(62) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ. ആര്‍ സുനില്‍ കുമാര്‍ ശിക്ഷിച്ചത്.
2023 ഡിസംബറിലും 2024 ഓഗസ്റ്റിലും ഇയാളുടെ കടയില്‍ സാധനം വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയവാത്ത കുട്ടിക്കെതിരെ ഇയാള്‍ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.അന്നത്തെ കല്‍പ്പറ്റ സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.അനീഷ് കേസില്‍ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.ബബിത ഹാജരായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
