OPEN NEWSER

Tuesday 11. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വനം വകുപ്പിന്റെ ജനസേവന അദാലത്തിന് ജില്ലയില്‍ തുടക്കമായി.

  • Mananthavadi
11 Aug 2026

മാനന്തവാടി: 100 ദിന കര്‍മ്മപരിപാടിയുമായി വനം വകുപ്പ് സംഘടിപ്പിക്കുന്ന  ജനസേവന അദാലത്തിന് വയനാട് ജില്ലയില്‍ തുടക്കമായി.മാനന്തവാടി നഗരസഭ ഹാളില്‍ ഉഷാ വിജയന്‍ എം എല്‍ എ അദാലത്ത് ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് വനംവകുപ്പ്  അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്.വനഭൂമിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍, എന്‍.ഒ.സി  അനുവദിക്കല്‍, വനഭൂമിയിലെ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ലഭിക്കുന്നതിനുള്ള നടപടികള്‍, മറ്റ് വനവകുപ്പുമായി ബന്ധപ്പെട്ട പൊതുജന പരാതികള്‍ എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് അദാലത്തിന്റെ പ്രധാന ലക്ഷ്യം.ഗ്രാമപഞ്ചായത്ത് തലത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പരാതികളും അപേക്ഷകളും നേരിട്ട് അവതരിപ്പിക്കാനും പരിഹാരം തേടാനുമാണ് അവസരമൊരുക്കിയിരിക്കുന്നത്.


നോര്‍ത്ത് വയനാട് വനം ഡിവിഷന്റെ 
 നേതൃത്വത്തില്‍  സംഘടിപ്പിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു, ഡി എഫ് ഒ ആര്‍ സന്തോഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്‌ളോക്ക് പ്രസി: മീനാക്ഷി രാമന്‍, ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ അഡ്വ. സിന്തു സെബാസ്റ്റ്യന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ജി ബി ജു, അഞ്ജു ബാലന്‍, വിജിലന്‍സ് ഡി എഫ് ഒ എ ഷജ്‌ന, കെ രഞ്ജിത്ത് കുമാര്‍, ഡി ഹരിലാല്‍ .പി പി സുരജ്, എന്നിവര്‍  സംസാരിച്ചു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍ ,രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു
 30 പരാതികള്‍ അദാലത്തിന്റെ പരിഗണനക്കായി എത്തി.ഈ മാസം 13ന് സൗത്ത് വയനാട് ഡിവിഷനിലും, 18 ന് വൈല്‍ഡ് ലൈഫ് ഡിവിഷനിലും അദാലത്തുകള്‍ നടത്തും

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വനം വകുപ്പിന്റെ ജനസേവന അദാലത്തിന് ജില്ലയില്‍ തുടക്കമായി.
  • വയനാടുകള്‍പ്പെടെയുള്ള മലയോര ജില്ലകളിലെ ഡോക്ടര്‍മാരെ ഇനി മറ്റ് ജില്ലകളിലേക്ക് മാറ്റില്ല
  • 'ഉന്നതി'കള്‍ ഇനി മുതല്‍ 'ഊര്'..!!
  • പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി ടി സിദ്ദീഖ്
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയിലെ തിരക്ക് നിയന്ത്രിക്കാന്‍ വണ്‍വേ സംവിധാനം; തെറ്റ്‌റോഡ് മുതല്‍ തിരുനെല്ലി ക്ഷേത്രം വരെയാണ് വണ്‍വേ
  • ഓണക്കാലത്ത് വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാന്‍ നടപടി
  • മെഡിക്കല്‍ പഠനം: അംഗീകാരം പരിശോധിക്കണമെന്ന് നിര്‍ദേശവുമായി വി.സി
  • കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
  • അഡ്മിഷന്‍ നല്‍കാതെ അധിക്ഷേപിച്ചതായി പരാതി: വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു; ആരോപണം വസ്തുതാ വിരുദ്ധമെന്ന് കോളേജ് അധികൃതര്‍; ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ
  • വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show