'ഉന്നതി'കള്‍ ഇനി മുതല്‍ 'ഊര്'..!!
തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗം ജനങ്ങള്‍ താമസിക്കുന്ന മേഖലകളെ 'ഊരു'കള്‍ എന്നാക്കി സര്‍ക്കാര്‍ ഉത്തരവായി. കഴിഞ്ഞ സര്‍ക്കാര്‍ 'ഉന്നതി' എന്നാക്കിയ തീരുമാനമാണ് തിരുത്തിയത്. ഇതുസംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്ത രവിലെ വ്യവസ്ഥ ഭേദഗതിചെ യ്താണ് പട്ടികജാതിവര്‍ഗ വകു പ്പ് പുതിയ ഉത്തരവിറക്കിയത്.
ആദിവാസികള്‍ അധിവസി ക്കുന്ന മേഖലകളെ 'കോളനി', 'സങ്കേതം', 'ഊര്' എന്ന് വിളിക്കു ന്നതിനു പകരം 'നഗര്‍', 'ഉന്നതി', 'പ്രകൃതി' എന്നീ പേരുകളോ പ്രാദേശിക താത്പര്യപ്രകാരമുള്ള പേരുകളോ നല്‍കണമെന്നായി രുന്നു നേരത്തേയുള്ള ഉത്തരവ്. എന്നാല്‍ പട്ടികവര്‍ഗക്കാരു ടെ സാംസ്‌കാരിക പൈതൃകത്തി ന്റെ ഭാഗമാണ് 'ഊര്', 'സങ്കേതം', 'കുടി', 'ഊരുമൂപ്പന്മാര്‍', 'ഊരുകൂട്ടം' എന്നീ പദപ്രയോഗ ങ്ങള്‍. ഈ പദങ്ങള്‍ ഒഴിവാക്കു ന്നത് തങ്ങളുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ബാധിക്കുമെന്നു പട്ടികവര്‍ഗ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
