OPEN NEWSER

Wednesday 13. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം

  • Keralam
13 May 2026

തിരുവനന്തപുരം: ഈ വര്‍ഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbse.gov.in results, cbse.nic.in വെബ്‌സൈറ്റിലൂടെ ഫലം ലഭ്യമാണ്. 82.50 % വിജയം. മുന്നില്‍ തിരുവനന്തപുരം മേഖല. കഴിഞ്ഞ തവണത്തേക്കാള്‍ വിജയ ശതമാനം ഇക്കൊല്ലം കുറഞ്ഞു. വിജയശതമാനത്തില്‍ മുന്നില്‍ പെണ്‍കുട്ടികളാണ് 88.86 ശതമാനം ആണ് വിജയം.

ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന പ്ലസ്ടു പരീക്ഷയില്‍ 18,59,551 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം മെയ് 13നായിരുന്നു പ്ലസ്ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.

cbse.gov.in, results.cbse.nic.in, cbseresults.nic.in, digilocker.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ പരീക്ഷാ ഫലം പരിശോധിക്കാം. കൂടാതെ, ഡങഅചഏ ആപ്ലിക്കേഷന്‍ മുഖേനയും പരീക്ഷാ ഫലം പരിശോധിക്കാം. റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, ജനനത്തീയതി, അഡ്മിറ്റ് കാര്‍ഡ് ഐഡി എന്നിവ പരീക്ഷാ ഫലം പരിശോധിക്കാനായി നല്‍കേണ്ടതുണ്ട്.

രാജ്യത്ത് കഴിഞ്ഞ വര്‍ഷം സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ 88.39 ശതമാനമായിരുന്നു വിജയം. പെണ്‍കുട്ടികള്‍ക്കായിരുന്നു കൂടുതല്‍ വിജയശതമാനം. പരീക്ഷയെഴുതിയ 91.64 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍, ആണ്‍കുട്ടികളുടെ വിജയശതമാനം 85.70 ആയിരുന്നു. വിജയവാഡ (99.60), തിരുവനന്തപുരം (99.32), ചെന്നൈ (97.39) എന്നിങ്ങനെയായിരുന്നു മേഖല തിരിച്ചുള്ള വിജയശതമാനം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം
  • പനവല്ലിയില്‍ ബൈക്ക് യാത്രക്കാരന് നേരെ കാട്ടാനയുടെ ആക്രമണം; നിലത്തിട്ട് കാല് കൊണ്ട് തലയ്ക്ക് തട്ടി; ഹെല്‍മറ്റ് പൊട്ടി;തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്
  • സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴ ശക്തമാകും
  • ക്യൂ നിന്ന് മടുക്കേണ്ട: സ്മാര്‍ട്ടായി വയനാട്ടിലെ ഒ.പികള്‍
  • കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ഡി പി സി തീരുമാനം
  • വാഴയ്ക്ക് ഫംഗസ് ബാധ ആയിരത്തിലധികം നേന്ത്രവാഴകള്‍ നശിച്ചു;നഷ്ടപരിഹാരം ലഭിക്കാത്തത് ഇരുട്ടടിയെന്ന് കര്‍ഷകര്‍
  • കൂട്ടബലാത്സംഗ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.
  • നായ്ക്കട്ടിയില്‍ കൃഷിനാശം വരുത്തുന്ന കാട്ടാനകളെ തുരത്താന്‍ 'ഓപ്പറേഷന്‍' ആരംഭിച്ചു; കുങ്കിയാനകളും രംഗത്ത്
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • വേനല്‍ മഴ ശക്തമാകുന്നു; ഇന്നും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show