OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ക്യൂ നിന്ന് മടുക്കേണ്ട: സ്മാര്‍ട്ടായി വയനാട്ടിലെ ഒ.പികള്‍

  • Kalpetta
12 May 2026

കല്‍പ്പറ്റ: വയനാട് ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഇഹെല്‍ത്ത് വഴി ഓണ്‍ലൈനായി ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം പൂര്‍ണ സജ്ജമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ടി രേഖ അറിയിച്ചു. ആശുപത്രികളില്‍ ഒ പിക്കുവേണ്ടി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. യു.എച്ച്.ഐ.ഡി ഉപയോഗിച്ച് ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് പരിശോധനയും സേവനങ്ങളും ബുക്ക് ചെയ്യാം. പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ഫോണിലൂടെ ഈ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി എംഇ ഹെല്‍ത്ത് (MeHEALTH) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമാണ്. 

ആധാര്‍ നമ്പര്‍ കൊടുത്ത് യു എച്ച് ഐ ഡി ഈ ആപ്പ് വഴി സ്വയം എടുക്കാം. കേരളത്തിലെ ഏത് സര്‍ക്കാര്‍ ആശുപത്രിയിലെയും ഒ പി പരിശോധനക്കുള്ള ടിക്കറ്റ് ആപ്പ് വഴി എടുക്കാം. തൊട്ടടുത്തുള്ള ആശുപത്രികളും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍ക്കാര്‍ ആശുപത്രികളും അവയിലേക്കുള്ള ദൂരവും എളുപ്പത്തില്‍ കണ്ടെത്താം. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ആശുപത്രിയിലേക്കുള്ള റൂട്ടും ആപ്പില്‍ ലഭിക്കും. ഏത് ആശുപത്രികളിലാണ് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുള്ളതെന്ന് എളുപ്പം അറിയാനും ബുക്ക് ചെയ്യാനും സാധിക്കും. ലാബ് പരിശോധനകള്‍, അവയുടെ നിരക്കുകള്‍, ബ്ലഡ് ബാങ്ക്, പേവാര്‍ഡ്, റേഡിയോളജി, ആംബുലന്‍സ് എന്നീ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികള്‍, കാരുണ്യ ഫാര്‍മസികള്‍ എന്നിവയുടെ വിവരങ്ങളും അറിയാന്‍ കഴിയും.

ആപ്പ് ഉപയോഗിക്കേണ്ട വിധം

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും  'MeHEALTH' ആപ്പ് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth&hl=en_IN) ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഫോണ്‍ നമ്പറും ഒ.ടി.പിയും നല്‍കി ലോഗിന്‍ ചെയ്യുക. ആപ്പില്‍ ആധാര്‍ വിവരങ്ങള്‍ നല്‍കി യുണീക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കാം. ഇതിലൂടെ ഓണ്‍ലൈനായി ഒ.പി ടിക്കറ്റും മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റും എടുക്കാം. ആപ്പിന്റെ ഹോം പേജിലെ 'ചലമൃ ആ്യ ടലൃ്ശരല' എന്ന ഓപ്ഷനിലൂടെ ആവശ്യമുള്ള സേവനങ്ങള്‍ തിരഞ്ഞെടുക്കാം

യു എച്ച് ഐ ഡി (യൂണിക് ഹെല്‍ത്ത് ഐഡി) ഇതുവരെ എടുത്തിട്ടില്ലാത്തവര്‍ക്ക് ആശുപത്രികളില്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ യു എച്ച് ഐ ഡി എടുക്കാവുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ കൂടുതല്‍ കാത്തിരിപ്പില്ലാതെ വേഗത്തിലും സുഗമമായും ലഭ്യമാക്കാന്‍ പൊതുജനങ്ങള്‍ ഈ ഡിജിറ്റല്‍ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
  • മഴ വടക്കോട്ട്; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത,
  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show