OPEN NEWSER

Wednesday 13. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പനവല്ലിയില്‍ ബൈക്ക് യാത്രക്കാരന് നേരെ കാട്ടാനയുടെ ആക്രമണം; നിലത്തിട്ട് കാല് കൊണ്ട് തലയ്ക്ക് തട്ടി; ഹെല്‍മറ്റ് പൊട്ടി;തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്

  • Mananthavadi
13 May 2026

പനവല്ലി: രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബൈക്ക് യാത്രികനായ യുവാവിനെ കാട്ടാന ആക്രമിച്ചു. പനവല്ലി പോറ്റൂര്‍  ഹരീഷിനെയാണ് കപ്പിക്കണ്ടി ഭാഗത്ത് വെച്ച് കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പനവല്ലി കപ്പിക്കണ്ടി ഭാഗത്ത് എത്തിയപ്പോള്‍ റോഡില്‍ ആന നില്‍ക്കുന്നത് കണ്ട ഹരീഷ് പെട്ടെന്ന് ബൈക്ക് നിര്‍ത്തി തിരിച്ചു പോകാനായി ശ്രമിച്ചു. ഈ സമയം ആന സമീപത്തെ തോട്ടത്തിലേക്ക് ഇറങ്ങിപ്പോയി.ആന തോട്ടത്തിലേക്ക് മാറിയെന്ന് കരുതി ഹരീഷ് ബൈക്ക് മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അപ്രതീക്ഷിതമായി ആന ഓടി വരികയായിരുന്നു. ആന തന്നെ ലക്ഷ്യം വെച്ച് ഓടിയടുക്കുന്നത് കണ്ട് ഹരീഷ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നിലത്തു വീഴുകയായിരുന്നു. തുടര്‍ന്ന് ആന കാല് കൊണ്ട് തട്ടിയതായും, തലയ്ക്ക് അമര്‍ത്തിയതായും ഹരീഷ് പറയുന്നു.

തലയില്‍ ഗുണമേന്മയുള്ള ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നും, ഹെല്‍മറ്റ് ഞെരിഞ്ഞമര്‍ന്ന് ഗ്ലാസ് പൊട്ടിയെങ്കിലും താന്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നെന്നും ഹരീഷ് പറഞ്ഞു. തുടര്‍ന്ന് ഓടിമാറിയ ഹരീഷ് സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചു വരുത്തിയ ശേഷം അവരുടെ സഹായത്തോടെ വീട്ടിലെത്തുകയായിരുന്നു. മുഖത്തും മറ്റും പരിക്കേറ്റ ഹരീഷ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഹരീഷ് സഞ്ചരിച്ച ബുള്ളറ്റ് കാട്ടാന തകര്‍ത്തിട്ടുണ്ട്.


?ഈ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണെന്നും രാത്രികാലങ്ങളില്‍ യാത്ര ചെയ്യാന്‍ ഭയമാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പനവല്ലിയില്‍ ബൈക്ക് യാത്രക്കാരന് നേരെ കാട്ടാനയുടെ ആക്രമണം; നിലത്തിട്ട് കാല് കൊണ്ട് തലയ്ക്ക് തട്ടി; ഹെല്‍മറ്റ് പൊട്ടി;തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്
  • സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴ ശക്തമാകും
  • ക്യൂ നിന്ന് മടുക്കേണ്ട: സ്മാര്‍ട്ടായി വയനാട്ടിലെ ഒ.പികള്‍
  • കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ഡി പി സി തീരുമാനം
  • വാഴയ്ക്ക് ഫംഗസ് ബാധ ആയിരത്തിലധികം നേന്ത്രവാഴകള്‍ നശിച്ചു;നഷ്ടപരിഹാരം ലഭിക്കാത്തത് ഇരുട്ടടിയെന്ന് കര്‍ഷകര്‍
  • കൂട്ടബലാത്സംഗ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.
  • നായ്ക്കട്ടിയില്‍ കൃഷിനാശം വരുത്തുന്ന കാട്ടാനകളെ തുരത്താന്‍ 'ഓപ്പറേഷന്‍' ആരംഭിച്ചു; കുങ്കിയാനകളും രംഗത്ത്
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • വേനല്‍ മഴ ശക്തമാകുന്നു; ഇന്നും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show