OPEN NEWSER

Wednesday 24. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ഡി പി സി തീരുമാനം

  • Kalpetta
12 May 2026

കല്‍പ്പറ്റ: വയനാട് ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ സമിതി അഡ്‌ഹോക്ക് കമ്മിറ്റി യോഗം ചേര്‍ന്നു. കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാനും മഴക്കാലപൂര്‍വ്വ ശുചീകരണം ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ സജ്ജമാക്കുകയും രക്ഷാപ്രവര്‍ത്തനത്തിനുള്ള സൗകര്യങ്ങള്‍ തദ്ദേശസ്ഥാപന തലത്തില്‍ ഉറപ്പാക്കുകയും വേണം.

കനാലുകള്‍, കള്‍വര്‍ട്ടുകള്‍, ഓടകള്‍ എന്നിവ വൃത്തിയാക്കി വെള്ളപ്പൊക്ക സാധ്യത കുറയ്ക്കണം. വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി നടപടിയെടുക്കണം. അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍, പോസ്റ്റുകള്‍ എന്നിവ സുരക്ഷിതമാക്കണം. തദ്ദേശസ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ കാര്യത്തിലും മറ്റ് കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തനത്തിലും ജാഗ്രത പുലര്‍ത്തണം. വാര്‍ഡ്തല ശുചിത്വ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റികള്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കണം.
മഴക്കാല പകര്‍ച്ച വ്യാധികളായ ഡെങ്കിപനി, എലിപ്പനി, മഞ്ഞപ്പിത്തം, ചിക്കന്‍ ഗുനിയ, മലേറിയ തുടങ്ങിയവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.

തെരുവുനായ്ക്കളുടെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള എ ബി സി പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കും. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതുമായി മുന്നോടിയായി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും മോണിറ്ററിംഗ് കമ്മിറ്റി സന്ദര്‍ശിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ അടിയന്തരമായി തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ പരിസരവും മൈതാനങ്ങളും കാടുവെട്ടി തെളിക്കാന്‍ പദ്ധതി രൂപീകരിക്കണം. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്ന് തദേശ സ്ഥാപന അധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടു. വെറ്ററിനറി ഡോക്ടര്‍മാരുടെ സഹകരണം ഉറപ്പാക്കണം. ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണം തടസ്സപ്പെടുന്നത് അടിയന്തരമായി പരിഹരിക്കണം, സെന്‍സസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കണം തുടങ്ങിയ വിവിധ നിര്‍ദ്ദേശങ്ങള്‍ തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാര്‍ യോഗത്തില്‍ അവതരിപ്പിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
  • മഴ വടക്കോട്ട്; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത,
  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
  • പള്ളിക്കുന്ന് വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി: മന്ത്രി ടി.സിദ്ധിഖ്
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show