OPEN NEWSER

Sunday 07. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  • Mananthavadi
10 May 2026

ബത്തേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കള്‍ക്ക് ഒന്നരക്കോടി രൂപയോളം (1,46,76,070 രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വയനാട് ജില്ലാ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍  ഉത്തരവിട്ടു. പള്ളിക്കുന്ന് സ്വദേശി ജസീല്‍ ജോസ് (31), ബത്തേരി കുപ്പാടി സ്വദേശി അരുണ്‍ (28) എന്നിവര്‍ക്കാണ് അനുകൂല വിധി ലഭിച്ചത്.
2023 ഡിസംബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. മീനങ്ങാടി കൃഷ്ണഗിരിയില്‍ വെച്ച് യുവാക്കള്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ലോറികളെ മറികടന്ന് തെറ്റായ ദിശയില്‍ പാഞ്ഞുവന്ന കാര്‍ യുവാക്കളെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി.അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഉണ്ടായ ശാരീരികമായ ആഘാതവും സാമ്പത്തിക നഷ്ടവും പരിഗണിച്ചാണ് ജഡ്ജി എ.വി. ഉണ്ണികൃഷ്ണന്‍ വിധി പ്രസ്താവിച്ചത്.
 അപകടത്തില്‍ വലതുകാല്‍ മുട്ടിന് മുകളില്‍ അറ്റുപോയ അരുണിന് 81,32,900 രൂപയും പലിശയും കോടതിച്ചെലവും നല്‍കണം. വലതുകൈയുടെ സ്വാധീനം ഭാഗികമായി നഷ്ടമായ ജസീലിന് 65,43,170 രൂപയും പലിശയും കോടതിച്ചെലവുമാണ് ലഭിക്കുക.

അപകടത്തിന് കാരണമായ കാറിന്റെ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. ഇരുവരും സുല്‍ത്താന്‍ ബത്തേരിയിലെ അഭിഭാഷകന്‍ ടി.ആര്‍. ബാലകൃഷ്ണന്‍ മുഖേനയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു
  • സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്ത് ഓറഞ്ച്
  • ഭക്ഷ്യവിഷബാധയെന്ന് സംശയം: നിരവധി കുട്ടികള്‍ ചികിത്സ തേടി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേര്‍ പിടിയില്‍
  • അനധികൃത സ്വകാര്യ പ്രാക്ടീസ്: വയനാട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍
  • നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം
  • 210 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍
  • സ്‌കൂള്‍ സമയത്തെ ടിപ്പര്‍ വാഹന സമയ നിയന്ത്രണത്തിന്റെ പേരില്‍ ആര്‍ടിഒ പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണം: ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കമ്മിറ്റി
  • യുവാവ് പൊള്ളാച്ചിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • ലൈംഗീകാതിക്രമ കേസില്‍ പ്രതിക്ക് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show