പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷന്‍ സെന്റ് മേരീസ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു
പുല്‍പ്പള്ളി: പുല്‍പ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകര്‍ക്കൊപ്പം സ്‌റ്റേഷന്‍ സന്ദര്‍ശിച്ചത്. പുല്‍പ്പള്ളി സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എം.മോഹനന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് സ്‌റ്റേഷനിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പോലീസ് ഘടനയെ കുറിച്ചും പറഞ്ഞു കൊടുക്കുകയും ലോക്കപ്പും തോക്കുകളും ലത്തിയുമെല്ലാം കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. അസി സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.പി ബിജു, ടി.സുമേഷ് തുടങ്ങിയവര്‍ പോലീസ് സ്‌റ്റേഷന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.
അധ്യാപകരായ ബിപിന്‍ ടി മാത്യു, മേരി ബോബി ഫ്രാന്‍സിസ് എന്നിവരാണ് കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് വേണ്ടി ക്രമസമാധാനപാലന ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് അഭിനന്ദനങ്ങളര്‍പ്പിച്ചാണ് കുട്ടികള്‍ മടങ്ങിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
