ലോക്ക് ഡൗണ്‍ നാലാം ദിനത്തിലും കര്‍ശന നടപടികളുമായി പൊലീസ്
പനമരം: ലോക്ക്ഡൗണ്‍ നാലാം ദിനത്തിലും നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് പൊലീസ്. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് പൊതുവെ നിരത്തുകളില്‍ വാഹനങ്ങള്‍ കുറവായിരുന്നു. യാത്ര രേഖകള്‍ പൊലീസ് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. അനാവശ്യമായി പുറത്തിറങ്ങിയവരെ മടക്കി അയക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ആശുപത്രി അവശ്യവുമായി പുറത്തിറങ്ങുന്നവരാണ് ഭൂരിഭാഗം ആളുകളും. ചികിത്സ രേഖകള്‍ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. അതേസമയം അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്റെ ഓണ്‍ലൈന്‍ ഇപാസിന് അപേക്ഷകള്‍ കൂടി വരികയാണ്. വളരെ അത്യാവശ്യമുളള യാത്രയാണെന്ന് ബോധ്യപ്പെടുന്ന അപേക്ഷകള്‍ക്ക് മാത്രമേ ഇപാസ് അനുവദിക്കുന്നുള്ളൂ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍