ഉയരെ പഠന സഹായി പ്രകാശനം ചെയ്തു; 46 സ്‌കൂളുകള്‍ക്ക് പാചക ഉപകരണങ്ങള്‍ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത്
കല്‍പ്പറ്റ: പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പത്താം തരം വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായി പ്രകാശനവും വിവിധ സ്‌കൂളുകള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന പാചക വിതരണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് 46 സ്‌കൂളുകള്‍ക്ക് പ്ലേറ്റ്, ഗ്ലാസ്, ബക്കറ്റ് എന്നിവ വാങ്ങി നല്‍കിയത്. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു.
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ ഉയരെ പഠനസഹായി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കി പ്രകാശനം ചെയ്തു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ 14 ലക്ഷം രൂപ ചെലവിട്ടാണ് പഠന സഹായി തയ്യാറാക്കിയത്. വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകരെ ഉള്‍പ്പെടുത്തി ഡയറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിശീലനത്തിലൂടെയാണ് ഉയരെ പഠന സഹായി തയ്യാറാക്കിയത്. വിദ്യാര്‍ത്ഥികളെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പ്രാപ്തമാക്കുന്ന പീക്ക് ടു പ്രോസ്പര്‍ പദ്ധതിയിലൂടെ തയ്യാറാക്കിയ ചോദ്യപേപ്പറുകളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്!ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവ പ്രയോജനകരമാവും.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ വി.എ ശശീന്ദ്ര വ്യാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, എച്ച്.എം ഫോറം സെക്രട്ടറി ബിനു തോമസ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിനി തോമസ്, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എന്‍ ശശീന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ കൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പി.ടി.എ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
