പ്രസവാനന്തരം ചികിത്സാ പിഴവെന്ന പരാതി: പോലീസ് കേസെടുത്തു
മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രസവിച്ച യുവതിയുടെ ശരീരത്തില്‍ നിന്നും രണ്ടര മാസത്തിന് ശേഷം തുണി പുറത്ത് വന്ന സംഭവത്തില്‍ പോലീസ് കേസടുത്തു. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരം പ്രസവ ശുശ്രൂഷ നടത്തിയ ഡ്യൂട്ടി ഡോക്ടര്‍ മൗനിക, സഹായത്തിനുണ്ടായ നെഴ്‌സുമാര്‍ എന്നിവര്‍ക്കെതിരെയാണ് മാനന്തവാടി പോലീസ് കേസെടുത്തത്. പരാതിക്കാരിയുടെ ജീവന് അപായം വരത്തക്കവിധം അശ്രദ്ധയോടും അനാസ്ഥ യോടും കൂടി പ്രസവ ശുശ്രൂഷ നടത്തിയതിനും, മുറിവ് തുന്നിക്കെട്ടുന്നതിനിടയില്‍ ആശുപത്രി തുണി ശരീരത്തിനുള്ളില്‍ അകപ്പെടുകയും ചെയ്തതായും, പിന്നീട് വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനാല്‍ ആശുപത്രിയില്‍ കാണിച്ചെങ്കിലും മതിയായ പരിശോധനയോ ചികിത്സയോ നല്‍കിയില്ലെന്നും, 75 ദിവസത്തിന് ശേഷം വയറ്റില്‍ നിന്നും തുണി പുറത്തേക്ക് വന്നതായുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
മനുഷ്യജീവനെ അപകടത്തിലാക്കുന്ന വിധത്തില്‍ അശ്രദ്ധമായി പെരുമാറിയതിനെതിരെ ബി എന്‍ എസ് 125, 125 (എ) വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
