രേഷ്മയുടെയും, ജിനീഷിന്റെയും മരണത്തെ കുറിച്ച്അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: എഐവൈഎഫ്
കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത ബത്തേരി സ്വദേശി രേഷ്മയുടെയും, ഇസ്രായേലില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഭര്‍ത്താവ് ജിനേഷിന്റെയും മരണത്തിനിടയാക്കിയ സംഭവങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്
എ.ഐ.വൈ.എഫ് വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ആത്മഹത്യാക്കുറിപ്പ് അടക്കമുള്ള രേഖകള്‍ ലഭിച്ചിട്ടും അന്വേഷണം വേണ്ട രീതിയില്‍ അല്ല നടക്കുന്നത്. ബ്ലേഡ് മാഫിയയുടെ ഇടപെടല്‍ വ്യക്തമായിട്ടുംപോലീസിന്റെ നിഷ്‌ക്രിയത്വം അന്വേഷണം വഴിമുട്ടിക്കുകയാണ്. ഗുണ്ടാ സംഘങ്ങളുടെയും മാഫിയകളുടെയും ഭീഷണി മൂലമാണ് മരണം സംഭവിച്ചിട്ടുള്ളത് എന്ന് കുടുംബം ആരോപണമായി രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തി മുഴുവന്‍ കുറ്റക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം. അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും എ ഐ വൈ എഫ്.യോഗത്തില്‍. ജില്ലാ പ്രസിഡണ്ട്. സുമേഷ്. എം. സി. അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി നിഖില്‍ പത്മനാഭന്‍. മനാഫ് കോളിയാടി. വിന്‍സന്റ്. അമല്‍ വി എ. സൗമ്യ എസ്, റഹീം സി എം, അനസ് കെ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
