വിദ്യാര്‍ഥികള്‍ക്ക് വയറിളക്കവും ഛര്‍ദിയും; പൂക്കോട് വെറ്ററിനറി കോളേജ് ജനുവരി 18 വരെ അടച്ചു
പൂക്കോട്: പൂക്കോട് വെറ്ററിനറി കോളേ ജിലെ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ ദിയും വയറിളക്കവും ഉണ്ടായ തിനെ തുടര്‍ന്ന് കോളേജ് 18 വരെ അടച്ചു. കോളേജിലെമുപ്പതോളം കുട്ടികള്‍ക്കാണ് രോഗബാധയുള്ളതായി സൂചനയുള്ളത്. ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കോളേജ് താത്കാലികമായി അടച്ചത്. കോളേജ് അടച്ചതി നാല്‍ കോളേജിനോടനുബ ന്ധിച്ചുള്ള മൃഗാശുപത്രിയുടെ പ്രവൃത്തിസമയവും മാറ്റി.ഞായറാഴ്ച മുതല്‍ ഒപിസമയം രാവിലെ ഒന്‍പതു മു തല്‍ ഉച്ചയ്ക്ക് ഒന്നുവരെയും പൊതു അവധിദിവസങ്ങളില്‍ രാവിലെ ഒന്‍പതുമുതല്‍ ഉച്ച യ്ക്ക് 12 വരെയും ആയി മാറ്റി.. കാക്കവയല്‍ പ്രവര്‍ത്തിക്കുന്ന ആംബുലേറ്ററി ക്ലിനിക്കല്‍ സേവനവും കോളേജ് തുറക്കുംവരെ ഉണ്ടായിരിക്കുകയില്ല.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
