ബൈക്കപകടം: ബൈക്ക് പൂര്‍ണ്ണമായി തകര്‍ന്നു; യാത്രികന്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂര്‍ണമായും തകര്‍ന്നിട്ടും യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാല്‍ ഉത്ത വീട്ടില്‍ മിഥ്‌ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ശാന്തിനഗറിന് സമീപം
ഇന്നുച്ചയോടെയായിരുന്നു സംഭവം. മാനന്തവാടി ഭാഗത്ത് നിന്നും വള്ളിയൂര്‍ക്കാവ് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന ലോറിയില്‍ തട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് തകര്‍ന്ന് തരിപ്പണമായെങ്കിലും മിഥ്‌ലാജ് നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ഇയാള്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ചെങ്കല്ലിറക്കിയ ശേഷം തിരിച്ചു പോകുന്ന വഴിയായിരുന്നു സംഭവമെന്നും, പാഞ്ഞു വന്ന ബൈക്ക് ലോറിയുടെ മുന്‍വശത്ത് അരികിലായി തട്ടി തെറിക്കുകയായിരുന്നെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രികന് ഗുരുതര പരിക്കേല്‍ക്കാതിരുന്നതെന്നും കൊട്ടിയൂര്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ ബിബിന്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
