OPEN NEWSER

Tuesday 14. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊവിഡ് ഭീഷണി; ഭക്ഷ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ്

  • Keralam
21 Apr 2021

കൊവിഡ് പശ്ചാത്തലത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും നീതി മെഡിക്കല്‍ സ്‌റ്റോറുകളിലും ഹോം ഡെലിവറി സംവിധാനം നാളെ മുതല്‍ ആരംഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കാനും തീരുമാനമുണ്ട്. കെഎസ്ആര്‍ടി സിയുമായി സഹകരിച്ച് മൊബൈല്‍ ഡെലിവറി വിപുലമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബും എംഡി ഡോ സനില്‍ കുമാറും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേനവങ്ങള്‍ക്ക് മത്രമായിരിക്കും അനുമതി. വേനല്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ടെങ്കില്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുക.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം. ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നേരത്തേ വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങളുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അനുമതി തേടി കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അനുമതി നല്‍കും. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും നടക്കുക. ട്യൂഷന്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കും. ഹോസ്റ്റലുകളില്‍ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കൊവിഡ് പ്രതിരോധത്തിന് വാര്‍ഡുതല സമിതികളെ ഉപയോഗിക്കാനും തീരുമാനിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പൊന്നും വില; പവന് ഒറ്റയടിക്ക് 2400 രൂപ കൂടി
  • 'കിടക്കാന്‍ സ്ഥലമില്ല, കയ്യില്‍ പണമില്ല' സ്‌റ്റേഷനില്‍ അഭയം ചോദിച്ചെത്തിയത് മോഷണകേസിലെ പ്രതി; കയ്യോടെ പൊക്കി മാനന്തവാടി പോലീസ്
  • വയനാട് ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം ഒക്ടോബര്‍ 21 ന് വെള്ളമുണ്ട പഞ്ചായത്തില്‍
  • അഡ്വ.ടി.ജെ ഐസക് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍സ്ഥാനം രാജിവെച്ചു
  • സ്‌റ്റോക്ക് രജിസ്റ്ററില്‍ 26 കിലോ ചന്ദനമുട്ടികളുടെ കുറവ്; വള്ളിയൂര്‍ക്കാവില്‍ നിന്നും ചന്ദനം അടിച്ചുമാറ്റിയോ ?
  • പണം വെച്ച് ചീട്ടുകളിച്ച നാലംഗ സംഘം പിടിയില്‍
  • വയനാട് ജില്ലയില്‍ 50,592 കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കി
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ വയനാട് ജില്ലാതല ഉദ്ഘാടനം നടത്തി
  • ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show