വനിതാ ദിനത്തില്‍ സബീസയെ ആദരിച്ചു.
ബത്തേരി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തി ല്‍ ദീര്‍ഘകാലമായി സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ച് വരുന്ന സബീസ ഉമ്മയെ ആദരിച്ചു. 1980 എസ്.എസ്.സി. ബാച്ച് കൂട്ടായ്മ ചെയര്‍മാന്‍ രാജന്‍ തോമസ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സീനിയര്‍ അദ്ധ്യാപിക റിജുന വി.എന്‍ പൊന്നാട അണിയിച്ചു. പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുള്‍ നാസര്‍ , പി.ടി.എ. പ്രസിഡന്റ് എം. അബ്ദുള്‍ അസീസ് , റോയി വര്‍ഗീസ് , ഷാജി വി.എന്‍ ,സുനിത ഇല്ലത്ത് , ദീപാ കെ. എന്‍ ,സൗമ്യ പി. , കുമാരി അപര്‍ണ്ണാ അനില്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി തോമസ് വി.വി സ്വാഗതവും ,എന്‍ എന്‍ എസ് പ്രോഗ്രാം ഓഫീസര്‍ ഷു ബാംഗ് കെ. എസ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍