ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്കി.
പുല്‍പ്പള്ളി: ചീയമ്പം യുവരശ്മി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്കി. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്, പൂതാടി പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പറായ ഷിജി ഷിബു, പൂതാടി പഞ്ചായത് അഞ്ചാം വാര്‍ഡ് മെമ്പറായ എം.വി രാജന്, പൂതാടി പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പറായ കെ.ഐ. റിയാസ് തുടങ്ങിയവര്‍ക്കാണ് സ്വീകരണം നല്‍കിയത്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വാസു ഉപഹാരസമര്‍പ്പണം നടത്തി. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് നിതിന്‍ ടി.വി അധ്യക്ഷത വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍