കാര്‍ മരത്തിലിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്
തലപ്പുഴ: നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്.തൊള്ളായിരം കണ്ടി സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഇന്ന് വൈകിട്ട് 4.45 ഓടെ തലപ്പുഴ ബോയ്‌സ്ടൗണിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. കാസര്‍കോഡ് സ്വദേശികളായ മുഹമ്മദ് ഷിയാസ് (25), ആഷിക് (26), അഷ്‌വാക്ക് (28), അഫ്രീദ് (25),
മുനാവിര്‍ (25), മുഹമ്മദ് ഷസില്‍ (25), അബ്ദുല്‍ അജ്മല്‍ (25),അബ്ദുള്‍ ഷബീബ് (26)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
