ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ മികച്ച ഇന്നവേറ്റീവ് വോട്ടര്‍ അവയര്‍നെസ് ഇനിഷ്യേറ്റീവ് അവാര്‍ഡ് വയനാട് ജില്ലയ്ക്ക്
കല്‍പ്പറ്റ: ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ 2025ലെ മികച്ച ഇന്നവേറ്റീവ് വോട്ടര്‍ അവയര്‍നെസ് ഇനിഷ്യേറ്റീവ് അവാര്‍ഡ് വയനാട് ജില്ലയ്ക്ക്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വോട്ടര്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് അംഗീകാരത്തിന് അര്‍ഹമാക്കിയത്.
ജില്ലയിലെ പ്രാദേശിക, ഗോത്ര മേഖലകളിലെ വോട്ടര്‍മാരെ ലക്ഷ്യമാക്കിയാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. ജില്ലയിലെ ആകെ വോട്ടര്‍മാരില്‍ 51.03 ശതമാനം സ്ത്രീകളാണ്. പട്ടികവര്‍ഗ്ഗ ജനസംഖ്യയുടെ 36 ശതമാനവും ജില്ലയിലാണ്. ബോധവത്ക്കരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം 300 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച വോട്ടേഴ്‌സ് പ്ലെഡ്ജില്‍ ഒരു ലക്ഷം പേരാണ് പങ്കെടുത്തത്. വോട്ടിങിന്റെ പ്രാധാന്യത്തില്‍ ഊന്നി ദീപപ്രയാണ മെഴുകുതിരി റാലിയും സംഘടിപ്പിച്ചു.
ആദ്യമായി വോട്ട് ചെയ്യുന്നവരെയും കുറഞ്ഞ പങ്കാളിത്തമുള്ള ഗ്രൂപ്പുകളെയും ലക്ഷ്യമാക്കി കേന്ദ്രീകൃത ഇടപെടലുകള്‍ നടപ്പാക്കി.
യുവജനങ്ങളെ ലക്ഷ്യമാക്കി വോയ്‌സസ് ഓഫ് ടുമാറോ, ക്യാമ്പ്‌സ് വോട്ട് മാറ്റേഴ്‌സ് തുടങ്ങിയ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു. റൂട്‌സ് ഓഫ് ബാലറ്റ്‌സ് പട്ടികവര്‍ഗ്ഗ വിഭാഗത്തെയും പിന്നാക്ക ഗോത്ര സമൂഹത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് സജീവമായി ഉള്‍പ്പെടുത്തി.
പ്രാദേശിക മാധ്യമങ്ങളുടെയും സാംസ്‌കാരിക ഉപകരണങ്ങളുടെയും സഹായത്തോടെ ആശയ വിനിമയത്തിന് പ്രധാന്യം നല്‍കി. ഗോത്ര മേഖലകളിലെ ഭാഷാ തടസങ്ങള്‍ മറികടക്കാന്‍ പണിയ ഭാഷയില്‍ തയ്യാറാക്കിയ വോട്ടര്‍ ബോധവത്ക്കരണ വീഡിയോ 1.5 ദശലക്ഷം കാഴ്ചക്കാരിലേക്ക് എത്തിച്ചു. പരമ്പരാഗത നാടോടി ഗാനങ്ങളിലൂടെ ആദിവാസി വാസസ്ഥലങ്ങളിലേക്ക് ഫലപ്രദമായ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞു.
ഊര് ഫെസ്റ്റ്, ഫ്‌ലാഷ് മോബുകള്‍, ദേശീയ ക്രിക്കറ്റ് താരം സജ്‌ന സജീവനെ ഉള്‍പ്പെടുത്തി നടത്തിയ വോട്ടര്‍ ബോധവത്കരണം കൂടുതല്‍ ആകര്‍ഷകമാക്കി. ക്യു ടോക്ക്, ടീ ചാറ്റ് വിത്ത് ബി.എല്‍.ഒ, നൈറ്റ് വിത്ത് ബി.എല്‍.ഒ എന്നിവയുള്‍പ്പെടെ നൂതനമായ സ്വീപ്പ് ഇടപെടലുകള്‍ സജീവ പങ്കാളിത്തം ഉറപ്പാക്കി.
എസ്.ഐ.ആര്‍ പ്രക്രിയയില്‍ സാങ്കേതിക സഹായം ഫലപ്രദമായി ഉപയോഗിച്ച് ജില്ലയില്‍ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കി. 120 ഇഎല്‍സി പ്രവര്‍ത്തകരുടെ പിന്തുണയോടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി, എസ് ഐ ആര്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന കേരളത്തിലെ രണ്ടാമത്തെ ജില്ലയാണ് വയനാട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
