ബ്രഹ്മഗിരിയില്‍ നടന്നത് ആസൂത്രിത തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും: പ്രശാന്ത് മലവയല്‍
ബത്തേരി: ബ്രഹ്മഗിരിയില്‍ നടന്നത് ആസൂത്രിത തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയല്‍,
കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകള്‍ നടത്താന്‍ നടത്താന്‍ വേണ്ടിയും,വ്യാപകമായ പണമിടപാട് നടത്താന്‍ വേണ്ടിയുമാണ് ഇല്ലാത്ത ലൈസന്‍സ് ഉണ്ടെന്ന് വരുത്തി തീര്‍ത്ത് പണമുള്ളവനേയും, ഇല്ലാത്തവനേയും സ്വദേശത്തുള്ളവനേയും, വിദേശത്തുള്ള വനേയും, സഹകരണ സ്ഥാപനങ്ങളേയും, സര്‍ക്കാരിനേയും ഒരുപോലെ പറ്റിച്ചത്. ചാക്കില്‍ പണം കൊടുത്തു വിട്ടവനേയും, കൊണ്ടുവന്നവനേയും, കള്ളപ്പണം വെളുപ്പിച്ച ബാങ്കിലെ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇ ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രശാന്ത് മലവയല്‍ പറഞ്ഞു.
സി പി എം സംസ്ഥാന നേതൃത്വം ഒരുമിച്ച് ചേര്‍ന്ന് ആലോചിച്ച് രൂപീകരിച്ച ആഗോള തട്ടിപ്പ് കമ്പനിയാണ് ബ്രഹ്മഗിരി സൊസൈറ്റി. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയുടെ പേരില്‍ ആരില്‍ നിന്നും പണം പിരിക്കാന്‍ നിയമപരമായി അധികാരമില്ലെന്നിരിക്കെ കോടികള്‍ സമാഹരിച്ചതും വകമാറ്റി ചിലവഴിച്ചതും ആസൂത്രിതമായാണ് . സാധാരണക്കാര്‍ അംഗങ്ങളായ കുടുംബശ്രീ കളില്‍ നിന്നടക്കം പിരിച്ച പണം ദുരുപയോഗം ചെയ്തത് സി പി എമ്മിന്റെ ജില്ലയിലെ പ്രധാന നേതാക്കളാണ് കമ്പനി തകര്‍ന്ന് തരിപ്പണമായിട്ടും തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഇപ്പോഴും നിക്ഷേപകരെ വഞ്ചിക്കുകയാണ്. പതിമൂന്നേക്കര്‍ വയല്‍ഭുമില്ലാതെ മറ്റൊന്നും ബ്രഹ്മഗിരി സൊസൈറ്റിക്ക് സ്വന്തമായില്ല ഇത് പണയപ്പെടുത്തിയാലോ, വിറ്റാലോ ജീവനക്കാരില്‍ നിന്ന് പിരിച്ചെടുത്ത പണം പോലും തിരിച്ച് നല്‍കാന്‍ സാധിക്കില്ലെന്നിരിക്കെ നിക്ഷേപകരെ വീണ്ടും വീണ്ടും വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് സി.പിഎം നേതൃത്വം
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
