മാനന്തവാടി, ബാലുശ്ശേരി സീറ്റുകള്‍ ആവശ്യപ്പെട്ടതായി സി.കെ ജാനു
ബത്തേരി: മാനന്തവാടി ബാലുശ്ശേരി സീറ്റുകള്‍ യൂഡിഎഫിനോട് ആവശ്യപ്പെട്ടതായി സികെ ജാനു. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിക്ക് ഈ രണ്ട് സീറ്റുകളില്‍ ജയിക്കാനുള്ള സാഹചര്യമുണ്ട്. യുഡിഎഫ് നേതൃത്വം ഈ നിര്‍ദ്ദേശത്തെ പോസിറ്റീവായി കാണുമെന്ന് പ്രതീക്ഷിക്കുന്നതായും സി.കെ ജാനു പറഞ്ഞു. നല്ല രീതിയിലുള്ള പ്രതികരണമാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ലഭിച്ചത് എന്നും സി.കെ ജാനു പറഞ്ഞു. ആര്‍ക്കും തന്നെ എതിരഭിപ്രായം ഒന്നും വന്നിട്ടില്ല. പൂര്‍ണ്ണമായ വിജയ സാധ്യത മാനന്തവാടിയില്‍ ഉണ്ട്. ആദ്യത്തെ രാഷ്ട്രീയഅന്തരീക്ഷം എല്ലാ ഇപ്പോള്‍ ഉള്ളത്. ജെആര്‍പി യുടെ എന്‍ട്രിയോടെ പഴയ അവസ്ഥയെല്ലാം പൂര്‍ണ്ണമായി മാറിയിരിക്കുകയാണ്. ആളുകള്‍ കൂട്ടമായി ജെആര്‍പി യിലേക്ക് വരുന്നുണ്ട്. ഇപ്പോള്‍ നിലവില്‍ രണ്ട് മണ്ഡലമാണ് ആവശ്യപ്പെട്ടത് എന്നും അവര്‍ വ്യക്തമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
