OPEN NEWSER

Friday 23. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നഷ്ടപ്പെട്ട ഫോണുകള്‍ തേടിപിടിച്ച് വയനാട് പോലീസ്; 2025 വര്‍ഷത്തില്‍ കൈമാറിയത് നഷ്ടപ്പെട്ട 134 മൊബൈല്‍ ഫോണുകള്‍

  • Kalpetta
22 Jan 2026

കല്‍പ്പറ്റ: 2025 വര്‍ഷത്തില്‍ വനാട് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി തിരിച്ചെടുത്ത് ഉടമസ്ഥര്‍ക്ക് കൈമാറിയത് നഷ്ടപ്പെട്ട 134 മൊബൈല്‍ ഫോണുകള്‍. സി.ഇ.ഐ ആര്‍ പോര്‍ട്ടലിന്റെ സഹായത്തോടെ സൈബര്‍ സെല്ലിന്റെ സഹകരണത്തോടെയാണ് മൊബൈലുകള്‍ കണ്ടെത്തിയത്. പുല്‍പ്പള്ളി സ്‌റ്റേഷനിലാണ് കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി നല്‍കിയത്. കൃത്യമായ അന്വേഷണത്തിനൊടുവില്‍ 27 ഫോണുകളാണ് അവര്‍ ഉടമസ്ഥര്‍ക്ക് കൈമാറിയത്. മാനന്തവാടി, മേപ്പാടി സ്‌റ്റേഷനുകളില്‍ 14 ഫോണുകളും, കല്‍പ്പറ്റ, ബത്തേരി സ്‌റ്റേഷനുകള്‍ 12 ഫോണുകളും ഉടമസ്ഥര്‍ക്ക് തിരിച്ചെടുത്തു നല്‍കി. നഷ്ടപ്പെട്ട ഫോണുകള്‍ ജില്ലക്കകത്തും പുറത്തും നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

ബാംഗഌരില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചു തിരികെ നല്‍കിയതിന് കേരള പോലീസിനും മേപ്പാടി പോലീസിനും നന്ദിയും പ്രശംസയുമറിയിച്ച് മേപ്പാടി സ്വദേശി ഷമീല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഷമീലിന്റെ ജ്യേഷ്ടന്‍ മൂപ്പൈനാട് സ്വദേശി ലത്തിഫിന്റെ മൊബൈല്‍ ഫോണ്‍ ബാംഗഌരില്‍ ബസ് യാത്രക്കിടെയാണ് നഷ്ടമായത്. പരാതി ലഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മേപ്പാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ കെ.പി. ഷിജു മൊബൈല്‍ കണ്ടെത്തി ഉടമസ്ഥന് കൈമാറി. കേരളാ പോലീസിന്റെ www.ceir.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ നഷ്ടമായ ഫോണില്‍ സിം മാറ്റിയിടുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. ഈ നോട്ടിഫിക്കേഷന്‍ വഴിയാണ് ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തുന്നതും ഫോണ്‍ കൈവശം വെച്ച ആളിലേക്ക് പോലീസ് എത്തുന്നതും. നഷ്ടപ്പെട്ട നാല് മൊബൈലുകളാണ് ഈ ജനുവരിയില്‍ മാത്രം ഷിജു കണ്ടെത്തിയത്. പരാതിക്കാരെല്ലാവരും മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത് സി.ഇ.ഐ.ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍  ചെയ്തിരുന്നു. CEIR പോര്‍ട്ടല്‍ വഴി നിരന്തരം നിരീക്ഷിച്ച് നഷ്ടമായ ഫോണുകള്‍ ഉപയോഗിക്കുന്ന വ്യക്തികളെ കണ്ടെത്തി അവരില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ തിരിച്ചെടുത്തത്. 

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത്

 എത്രയും വേഗം പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക.അതിനായി കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പൊല്‍ആപ്പ് (POL-APP) വഴിയോ, തുണ വെബ് പോര്‍ട്ടല്‍ വഴിയോ, പോലീസ് സ്‌റ്റേഷനില്‍ നേരിട്ടോ നിങ്ങള്‍ക്ക് പരാതി നല്‍കാം. പരാതിയില്‍ ഫോണിന്റെ IMEI നമ്പര്‍  കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
 
 സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക.

 www.ceir.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക വഴി നിങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാം.
ഈ വെബ്‌സൈറ്റില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. അതില്‍ പരാതിയുടെ കോപ്പി, തിരിച്ചറിയല്‍ രേഖ ഏതെങ്കിലും, ഫോണ്‍ വാങ്ങിയതിന്റെ ഇന്‍വോയ്‌സ് തുടങ്ങിയ രേഖകളുടെ പിന്‍ബലത്തോടെ  അപേക്ഷ സമര്‍പ്പിച്ചാല്‍ വൈകാതെതന്നെ നിങ്ങള്‍ നല്‍കിയ ഐഎംഇഐ നമ്പര്‍ (മൊബൈല്‍ നമ്പര്‍) ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാര്‍ഡും ഈ ഫോണില്‍ പ്രവര്‍ത്തിക്കുകയില്ല. ഫോണ്‍ ഈ രീതിയില്‍ ബ്ലോക്ക് ചെയ്താല്‍പോലും അത് ട്രാക്ക് ചെയ്യാന്‍ പോലീസിന് സാധിക്കും. ഇങ്ങനെയുള്ള അപേക്ഷയില്‍ നിങ്ങള്‍ക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കുന്നതാണ്. ഈ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ Status എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.
നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച് കിട്ടിയാല്‍  www.ceir.gov.in വെബ്‌സൈറ്റില്‍ തന്നെ അണ്‍ബ്ലോക്ക് ചെയ്യുന്നതിനുള്ള ബട്ടന്‍ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നല്‍കിയതിന് ശേഷം അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്ത ഫോണില്‍ പിന്നീട് സിംകാര്‍ഡ് ഇട്ട് ഉപയോഗിക്കാം

 നഷ്ടമായ സ്മാര്‍ട്ട് ഫോണില്‍ സ്വകാര്യ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ക്കുതന്നെ ഡിലീറ്റ് ചെയ്യാന്‍ https://www.google.com/android/find/ എന്ന ഗൂഗിള്‍ ലിങ്ക് ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന  അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഈ പേജില്‍ ലോഗിന്‍ ചെയ്യുക. ഫോണ്‍ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഈ പേജില്‍ കാണാന്‍ കഴിയും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായി ഡിലീറ്റ്  ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ച ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്തിരുന്നാല്‍ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നഷ്ടപ്പെട്ട ഫോണുകള്‍ തേടിപിടിച്ച് വയനാട് പോലീസ്; 2025 വര്‍ഷത്തില്‍ കൈമാറിയത് നഷ്ടപ്പെട്ട 134 മൊബൈല്‍ ഫോണുകള്‍
  • 20 ഹെക്ടറോളം പുല്‍മേട് കത്തി നശിച്ചു.
  • ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മികവുത്സവം ജനുവരി 25ന്
  • വയനാട്ടിലെ മക്കിമലയില്‍ വന്‍ ലഹരി വേട്ട;1.405 കിലോ ഗ്രാം ഹാഷിഷും 320 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു; ഇത്രയും വലിയ അളവില്‍ ഹാഷിഷ് ഓയില്‍ പിടികൂടുന്നത് വയനാട് ജില്ലയില്‍ ആദ്യം
  • കൃത്യമായി നികുതിയടച്ചിട്ടും കുടിശികയുണ്ടെന്ന് കാണിച്ച് ഡിമാന്‍ഡ് നോട്ടീസ് ലഭിച്ചതായി പരാതി.
  • മാനന്തവാടി, ബാലുശ്ശേരി സീറ്റുകള്‍ ആവശ്യപ്പെട്ടതായി സി.കെ ജാനു
  • ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ മികച്ച ഇന്നവേറ്റീവ് വോട്ടര്‍ അവയര്‍നെസ് ഇനിഷ്യേറ്റീവ് അവാര്‍ഡ് വയനാട് ജില്ലയ്ക്ക്
  • ബ്രഹ്മഗിരിയില്‍ നടന്നത് ആസൂത്രിത തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും: പ്രശാന്ത് മലവയല്‍
  • ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാ കളക്ടറുടെ പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി
  • കാര്‍ മരത്തിലിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show