കൃത്യമായി നികുതിയടച്ചിട്ടും കുടിശികയുണ്ടെന്ന് കാണിച്ച് ഡിമാന്‍ഡ് നോട്ടീസ് ലഭിച്ചതായി പരാതി.
മാനന്തവാടി: കൃത്യമായി നികുതിയടച്ചിട്ടും കുടിശികയുണ്ടെന്ന് കാണിച്ച് ഡിമാന്‍ഡ് നോട്ടീസ് ലഭിച്ചതായി പരാതി. കൊയിലേരി സ്വദേശിനിയായ മഹിമ മരിന്‍ (റിട്ട. നേവി കമാണ്ടര്‍ )ഉടമസ്ഥതയിലുള്ള ഹോംസ്‌റ്റേക്കാണ് 201819 മുതല്‍ 1,16,013 രൂപ കുടിശികയുണ്ടെന്ന് കാണിച്ച് മാനന്തവാടി നഗരസഭയില്‍ നിന്നും നോട്ടീസ് നല്‍കിയത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ നികുതി അടച്ച രസീത് ഉള്‍പ്പെടെ കാണിച്ച് നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. കുടിശ്ശികയില്ലാതെ എല്ലാ വര്‍ഷവും നികുതി അടച്ചു വരാറുണ്ടെന്നും, നഗരസഭയുടെ ഭാഗത്ത് നിന്ന് വന്ന തെറ്റ് തിരുത്തണമെന്നുമാണ് മഹിമയുടെ പിതാവായ ബാബു ഫിലിപ്പ് മാസ്റ്റര്‍ ആവശ്യപ്പെടുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
