ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാ കളക്ടറുടെ പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി
പൊഴുതന: വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുകയാണ് ജില്ലാ ഭരകൂടത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. അദാലത്തില്‍ ലഭിച്ച പരാതികളില്‍
15 ദിവസത്തിനകം മറുപടി നല്‍ക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കണ്ടെത്തുന്നതിനായി പൊഴുതന ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ ജില്ലാ കളക്ടറും എ.ഡി.എം എം. ജെ അഗസ്റ്റിന്‍ എന്നിവര്‍ പരാതികള്‍ സ്വീകരിച്ചു. അദാലത്തില്‍ 96 പരാതികളാണ് നേരിട്ട് ലഭിച്ചത്. തുടര്‍നടപടികള്‍ ആവശ്യമുള്ള പരാതികള്‍ ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കും.
പൊഴുതന ഗ്രാമപഞ്ചായത്തിലെ അപകടമേഖലയില്‍ താമസിക്കുന്ന 34 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന പരാതിയില്‍ സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദുരന്തനിവാരണ വിഭാഗത്തിന് ജില്ലാ
കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സുഗന്ധഗിരി ഫാം ടൂറിസം പദ്ധതി, ഡാറ്റ ബാങ്ക് അപാകത പരിഹാരം,
വൈദ്യുതീകരണം, കുടിവെള്ളം, വന്യമൃഗശല്യം, അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചുമാറ്റല്‍, പുനരധിവാസം, കൈവശരേഖ, വീടിന്റെ സംരക്ഷണഭിത്തി, പുഴയുടെ സംരക്ഷണഭിത്തി, വീടും സ്ഥലവും ലഭ്യമാക്കല്‍, പാലം നിര്‍മ്മാണം, റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റാനുളള അപേക്ഷ, പട്ടയ അപേക്ഷ, തെരുവ് വിളക്ക്, ഭൂനികുതി തുടങ്ങിയ നിരവധി പരാതികള്‍ അദാലത്തിന്റെ പരിഗണനയ്ക്ക് വന്നത്. അദാലത്തിനോട് അനുബന്ധമായി മെഡിക്കല്‍ ക്യാമ്പ്,
അക്ഷയ സേവനങ്ങള്‍ എന്നിവ നല്‍കി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ അനില്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. മനോജ് കുമാര്‍, എം.കെ ഇന്ദു, കെ. എസ് നസിയ, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസര്‍ ജി.പ്രമോദ്, വൈത്തിരി താലൂക്ക് തഹസീല്‍ദാര്‍ ടി. ബി പ്രകാശ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയപ്രശാന്ത്, പൊഴുതന വില്ലേജ് ഓഫീസര്‍ പി. അജിത, അച്ചൂരാനം വില്ലേജ് ഓഫീസര്‍ വിന്‍സന്റ് തങ്കച്ചന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് താലൂക്ക് തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
നോര്‍ത്ത് അച്ചൂരിലെ 90 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ പ്രത്യേക ടീം
നോര്‍ത്ത് അച്ചൂരില്‍ 35 വര്‍ഷമായി താമസിക്കുന്ന 90 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കി നടപടി ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 1979 1984 കാലഘട്ടത്തില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വകാര്യ വ്യക്തിയില്‍ നിന്നും ഏറ്റെടുത്ത സ്ഥലമാണിത്. നാളിതുവരെ പ്രസ്തുത സ്ഥലത്തിന് രേഖയും പട്ടയവും ലഭിച്ചിട്ടില്ല. നാല് സെന്റ് ഭൂമിയില്‍ 90 കുടുംബങ്ങളാണ് മേഖലയില്‍ താമസിക്കുന്നത്. ജില്ലാ കളക്ടറുടെ പരാതി അദാലത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷയിലാണ്
ജന പ്രതിനിധിയും നാട്ടുകാരും കളക്ടര്‍ക്ക് മുന്‍പില്‍ പരാതിയുമായി എത്തിയത്. പരാതി പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ പ്രത്യേക ടീമിനെ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുതല്‍ രജിസ്ട്രാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ പ്രത്യേക ടീമില്‍ ഉണ്ടാകും. ഓരോ തലത്തിലും കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന അപ്തവാക്യത്തില്‍ എല്ലാവര്‍ക്കും സ്വന്തമായി ഭൂമി നില്‍ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് എ. ഡി.എം എം. ജെ അഗസ്റ്റിന്‍ പറഞ്ഞു.
രേഷ്മയ്ക്കും കുടുംബത്തിനും സുരക്ഷിത ഇടം ഒരുക്കും
സുരക്ഷിതമായി ജീവിക്കാന്‍ രേഷ്മയ്ക്കും കുടുംബത്തിനും ജില്ലാ ഭരണകൂടം ഇടമൊരുക്കും. ജില്ലാ കളക്ടറുടെ അദാലത്തില്‍ പരാതിയുമായി എത്തിയ
പൊഴുതന ഗ്രാമപഞ്ചായത്തിലെ അഞ്ചാം യൂണിറ്റ് അംബയില്‍ താമസിക്കുന്ന രേഷ്മ ഭീതിയിലാണ് കഴിയുന്നത്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ അച്ഛനും മകനുമൊപ്പം സുരക്ഷിതമായി ഉറങ്ങാന്‍ സാധിക്കുന്നില്ല. രണ്ടേക്കര്‍ ഭൂമിയില്‍ ഒറ്റപ്പെട്ട പ്ലാസ്റ്റിക് ഷെഡ്ഡിലാണ് ഇവര്‍ താമസിക്കുന്നത്. വന്യമൃഗ ശല്യവും മദ്യപാനികളുടെ ശല്യവും ഏറെ പ്രയാസങ്ങളാണ് കുടുംബത്തിന് നേരിടുന്നത്. ഗോത്ര വികസന മിഷന്‍ മുഖേന രേഷ്മയ്ക്കും കുടുംബത്തിനും താത്ക്കാലിക വാസസ്ഥലം ഒരുക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. പുതിയ വീട് നിര്‍മ്മിക്കുന്നത് വരെ താത്ക്കാലിക വാസസ്ഥലം ഒരുക്കുമെന്ന് അദാലത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അധികൃതര്‍ അറിയിച്ചു.
സുനിതയുടെ പരാതിക്ക് ഫലം കണ്ടു
പൊഴുതന കുനിയില്‍ വീട്ടില്‍ താമസിക്കുന്ന കെ. സുനിതയുടെ പരാതിയില്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം.
കാലവര്‍ഷത്തില്‍ വെള്ളം കയറി മുറ്റം ഇടിഞ്ഞ് ഒലിച്ചുപോയിരുന്നു.
വീടിന്റെ നിലനില്‍പ്പ് ഭീഷണിയില്‍ ആയതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്ഥലത്തെത്തി പരിശോധിക്കുകയും സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ നിലവില്‍ ഫണ്ടില്ലെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഇതിന് പരാഹാരമായി അദാലത്തില്‍ തങ്ങള്‍ക്ക് അനൂകൂല നടപടി ഉണ്ടാകു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
