OPEN NEWSER

Monday 10. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വെളളമുണ്ട കൊലപാതകം: യുവതിയുടെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി പോലീസ്; ദേഹത്തണിഞ്ഞിരുന്ന പത്ത് പവനോളം തൂക്കം വരുന്ന ആഭരണങ്ങളാണ് മോഷണം പോയത്

  • Mananthavadi
06 Jul 2018

നവദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മോഷണം നടന്നതായി തെളിഞ്ഞതായി പോലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ട ഫാത്തിമയുടെ ദേഹത്തുണ്ടായിരുന്ന മാലയും,വളകളും,കൈച്ചെയിനും, പാദസരവുമാണ് മോഷണം പോയിരിക്കുന്നത്. എന്നാല്‍ കമ്മല്‍,മോതിരം എന്നിവ നഷ്ടപ്പെട്ടിട്ടില്ല. ഫാത്തിമയും ഭര്‍ത്താവ് ഉമ്മറും താമസിച്ചിരുന്ന നാല് മുറികള്‍ മാത്രമുള്ള പഴയ തറവാട്ട് വീട്ടിലാണ് കൊലപാതകം നടന്നിരിക്കുന്നത്. പാതകത്തിന് ശേഷം പ്രതി അടുക്കളയിലുണ്ടായിരുന്ന മുളക് പൊടിയെടുത്ത് പരിസരത്ത് വിതറിയതിന് ശേഷമാണ് രക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ പത്ത് പവന്‍ സ്വര്‍ണ്ണത്തിനുവേണ്ടി ഇത്തരത്തിലൊരു കൊലപാതകം നടക്കുമോയെന്നുള്ള സംശയവും ഉയരുന്നുണ്ട്. 

ലളിത ജീവിതം നയിച്ചും നാട്ടുകാര്‍ക്കെല്ലാവര്‍ക്കും സുസമ്മതനുമായി കഴിയുന്ന കൊല്ലപ്പെട്ട വാഴയില്‍ ഉമ്മര്‍ സാമ്പത്തികമായി ഇടത്തരക്കാരന്‍ പോലുമായിരുന്നില്ല.മൂന്ന് മാസം മുമ്പ് ഇവരുടെ വിവാഹം ഏറ്റവും ലളിതമായി മാതൃകാ രീതിയിലായിരുന്നു മാനന്തവാടിയില്‍ വെച്ച് നടത്തിയത്.ഭാര്യ ഫാത്തിമയുടെ കൈവശം ഉമര്‍ നല്‍കിയ വിവാഹമഹര്‍ ഉള്‍പ്പെടെ പതിമൂന്നോളം പവന്‍ സ്വര്‍ണ്ണം മാത്രമാണുണ്ടായിരുന്നത്.ഇതില്‍ നിന്നും പത്തോളം പവന്‍ സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടതായി കരുതപ്പെടുന്നത്. ഫാത്തിമ അണിഞ്ഞിരുന്ന ഒരു മാല, 3 വളകള്‍, ഒരു കൈചെയിന്‍, 2 പാദസരം എന്നിവയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കാതിലുള്ള കമ്മലും മോതിരവുമൊഴികെ ശരീരത്തിലണിഞ്ഞിരുന്ന ആഭരണങ്ങല്ലാം നഷ്ടപ്പെട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്.

 

 

ഉമ്മറിന്റെ കുടുംബത്തെ അടുത്തറിയാവുന്നവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഇരുവരേയും തലക്കും, കഴുത്തിനും ആഴമേറിയ മുറിവേല്‍പ്പിച്ചിട്ടുണ്ട്. കനത്ത പ്രഹരമായതിനാല്‍ തല്‍ക്ഷമം മരണപ്പെട്ടിരിക്കാനാണ് സാധ്യതെയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒന്നലധികം വ്യക്തികള്‍ പാതകത്തില്‍ പങ്കാളികളാണോയന്നുള്ള കാര്യത്തെപറ്റി നിലവില്‍ സൂചനകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.  പരിശോധനക്കെത്തിയ പോലീസ് നായ തൊട്ടടുത്ത വീടിന്റെ തോട്ടം വഴി ഓടിയ ശേഷം വീടിന് മുകളിലൂടെ കടന്നു പോവുന്ന തേറ്റമല റോഡിലെ ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിലാണ് ചെന്നെത്തിയത്. അടുക്കള ഭാഗത്തും തൊട്ടുത്ത കുളിമുറിയുടെ ഭാഗത്തും വീട്ടില്‍ നിന്നുമെടുത്ത മുളക് പൊടി വിതറിയിരുന്നു. 

 മാനന്തവാടി ഡി വൈ എസ് പി കെ ദേവസ്യക്കാണ് അന്വേഷണ ചുമതല.ജില്ലാ പോലീസ് മേധാവി ആര്‍ കറപ്പ സ്വാമിയുടെ നേതൃത്വത്തിലുള്‌ല വന്‍ പോലീസ് സംഘമാണ് കൊലപാതക വിവരമറിഞ്ഞ് വീട്ടിലെത്തി പരിശോധനകള്‍ നടത്തിയത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലോക്ക് കൊണ്ടുപോയി. മുനീര്‍,അബ്ദുള്ള,ഷാഹിദ എന്നവരാണ് കോല്ലപ്പെട്ട ഉമറിന്റെ സഹോദരങ്ങള്‍.നാജിയ,ജസ്‌ന,തന്‍ഹ എന്നവര്‍ ഫാത്തിമയുടെ സഹോദരങ്ങളാണ്‌

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഹൈവേ റോബറി: അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്; സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ ഇതുവരെ ഏഴ് പേര്‍ വലയിലായി
  • കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്, വോട്ടെണ്ണല്‍ 13ന്
  • ബെയ്‌ലി ഉത്പന്നങ്ങള്‍ ഇനി സ്വന്തം കെട്ടിടത്തില്‍ നിര്‍മ്മിക്കും; കെട്ടിട നിര്‍മ്മാണത്തിന് തറക്കല്ലിട്ടു
  • വയനാട് ജില്ലയ്ക്ക് ദേശീയ അംഗീകാരം; നീതി ആയോഗിന്റെ യൂസ് കേസ് ചലഞ്ചില്‍ നാല് പുരസ്‌കാരങ്ങള്‍
  • വയനാട് ജില്ലയില്‍ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു
  • ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ച സംഭവം; കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • പൊന്‍കുഴിയില്‍ വന്‍ എം.ഡി.എം.എ വേട്ട; യുവാവ് പിടിയില്‍
  • അവശനിലയില്‍ വീടിനകത്ത് അകപ്പെട്ടുപോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്
  • കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show