വയോധികനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പുല്‍പ്പള്ളി: വനം വകുപ്പ് മുന്‍ ജീവനക്കാരനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പള്ളി വടാനക്കവല പാണാ നാനിക്കല്‍ ബേബി ( 70) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൃഷിയിടത്തില്‍ പറിച്ചിട്ട തേങ്ങകള്‍ പെറുക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണതായാണ് പ്രാഥമിക വിവരം. തേങ്ങ പറിച്ച തൊഴിലാളികള്‍ ബേബിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പുല്‍പ്പള്ളി സാമുഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: മേരി. മക്കള്‍: ജോബിഷ് (സി.ആര്‍.പി.എഫ്.), ഫാ.ജിതേഷ്, ആല്‍ബിന്‍ (കാത്തലിക് സിറിയന്‍ ബാങ്ക്, ബംഗളൂരു). മരുമക്കള്‍: സജന, ടിന്‍സി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
