കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
കല്‍പ്പറ്റ: കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. നിയമപാലനത്തിനൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കുട്ടികള്‍ക്കിടയിലുള്ള അക്രമവാസന, റാഗിംഗ്, ലഹരി ഉപയോഗം, ഡിജിറ്റല്‍ അഡിക്ഷന്‍, തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നിയമ ബോധവല്‍ക്കരണ ക്ലാസുകളും, സോഷ്യല്‍ പോലീസിങ്ങിലെ വിവിധ പദ്ധതികളായ ജനമൈത്രി, എസ് പി സി, ഡി ഡാഡ്, കിഡ്‌സ് ഗ്ലൗ, ഹോപ്പ് തുടങ്ങിയവയിലൂടെ കുട്ടികള്‍ക്കിടയിലെ സാമൂഹ്യ പ്രശ്‌നങ്ങളെ കണ്ടെത്തി ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള നടപടികളുമാണ് ചെയ്തു വരുന്നത്.
സ്‌റ്റേഷന്‍ എസ്.എച്ച്.ഓ മാര്‍, ജനമൈത്രി ബീറ്റ് ഓഫിസര്‍മാര്‍, സോഷ്യല്‍ പോലീസിങ് എ.ഡി.എന്‍.ഓമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലും ജാഗ്രതാ സമിതികളിലൂടെയും പ്രശ്‌നക്കാരെ കണ്ടെത്തി അവരെ നേര്‍വഴിയിലേക്ക് നയിക്കാനാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. കുട്ടികളിലെ പെരുമാറ്റ വ്യതിയാനങ്ങള്‍ നിരീക്ഷിക്കും. ഡി സോഷ്യല്‍ പോലീസിങ്ങിലെ ഡി ഡാഡ്, ഡി.സി.ആര്‍.സി കൗണ്‍സിലര്‍മാരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. കൂടാതെ പ്രശ്‌ന ബാധ്യത മേഖലകളില്‍ ലോക്കല്‍ പോലീസും ഡാന്‍സാഫ് സംഘവും ശക്തമായ പട്രോളിംഗ്, പരിശോധന, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും നടപ്പിലാക്കി വരുന്നുണ്ട്.
ടമഷമ്യമി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
