വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
പുല്‍പ്പള്ളി: കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ വെള്ളത്തില്‍ വീണു യുവാവിനു ദാരുണാന്ത്യം. പെരുവണ്ണാമൂഴിയില്‍പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വയനാട് പുല്‍പ്പള്ളി ഇരുളം സ്വദേശിയായ ചലഞ്ച് (22)വയസ്സ് ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടുകൂടിയാണ് സംഭവം. പെരുവണ്ണാമൂഴി ജല വൈദ്യുത പദ്ധതിയുടെ പവര്‍ സ്‌റ്റേഷന്റെ തൊട്ടടുത്തായാണ് അപകടമുണ്ടായത്. കുളിക്കാന്‍ ഇറങ്ങിയ ചലഞ്ച് ചെളി നിറഞ്ഞ ഭാഗത്ത് അകപ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പേരാമ്പ്ര ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദ്ദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
