മികച്ച പദ്ധതികള്‍ പരിശോധിച്ച് നടപ്പിലാക്കാന്‍ അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും ശ്രമിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; ഡി.പി.സി അഡ് ഹോക്ക് കമ്മിറ്റി ആദ്യ യോഗം ചേര്‍ന്നു
കല്‍പ്പറ്റ: മികച്ച പദ്ധതികള്‍ വിശദമായി പരിശോധിച്ച് നടപ്പിലാക്കാന്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനുമായ ചന്ദ്രിക കൃഷ്ണന്‍. ജില്ലാ ആസൂത്രണ സമിതിയുടെ അഡ് ഹോക്ക് കമ്മിറ്റി ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.ഡി. പി. സി വളരെ പ്രധാനപ്പെട്ട വേദിയാണെന്നും, ഇത് മറ്റു യോഗങ്ങളെ പോലെ കാണരുതെന്നും ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ. പുതിയ ഭരണസമിതി തദ്ദേശതല പ്രശ്‌നങ്ങള്‍ വിശദമായി പഠിച്ച് ഗ്രാമപഞ്ചായത്ത്, നഗരസഭ തലങ്ങളില്‍ നടപ്പാക്കാവുന്ന മികച്ച പദ്ധതികള്‍ തയ്യാറാക്കണെമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. മഴകാലങ്ങളില്‍ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതുമായി ബന്ധപ്പെട്ട കൃത്യമായരേഖകള്‍ സൂക്ഷിക്കണമെന്നും, ഇത്തരം സാഹചര്യങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അധ്യക്ഷന്മാര്‍ക്ക് സാധിക്കണമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പദ്ധതി അംഗീകാരം നേടുന്നതിന് ഗ്രാമപഞ്ചായത്ത്, നഗരസഭ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് എന്നിവയുടെ പദ്ധതികള്‍ സമയബന്ധിതമായി സമര്‍പ്പിക്കണമെന്നും, സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍202526 വാര്‍ഷിക പദ്ധതിപുരോഗതി അവലോകനം, 202526 വാര്‍ഷിക പദ്ധതിഭേദഗതി പ്രവര്‍ത്തനങ്ങള്‍, എ. ബി. സി സെന്റര്‍ പ്രവര്‍ത്തനം, 202526വര്‍ഷത്തെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, 202627 വാര്‍ഷിക പദ്ധതിരൂപീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. 202526 വര്‍ഷത്തെ പദ്ധതികള്‍ ഭേദഗതി ചെയ്ത് ജനുവരി 31നകം ഡി. പി. സി യ്ക്ക് സമര്‍പ്പിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.
ഭവന പദ്ധതികള്‍, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം 2.0, പാലിയേറ്റീവ് പരിചരണം, ഉത്പാദനം വര്‍ദ്ധിപ്പിക്കല്‍, സമഗ്ര ജലവിഭവ പരിപാലനം, കാലാവസ്ഥ വ്യതിയാനം അതിജീവിക്കുന്ന പദ്ധതികള്‍, പട്ടികജാതി/പട്ടികവര്‍ഗ വികസനം, തെരുവ് നായ ശല്യം പരിഹരിക്കല്‍, തെരുവ് വിളക്കുകള്‍, ശാരീരികമാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പും ബത്തയും, അങ്കണവാടികള്‍ മെച്ചപ്പെടുത്തല്‍, പൊതുവിദ്യാഭ്യാസം,ആരോഗ്യസ്ഥാപനങ്ങള്‍,കായിക രംഗം, ഹാപ്പിനസ് പാര്‍ക്കുകള്‍, ഫിറ്റ്‌നസ് കേരള തുടങ്ങിയ മേഖലകളില്‍ തുടര്‍ച്ചയായ മുന്‍ഗണന നല്‍കണം.
മാലിന്യ സംസ്‌കരണ സംവിധാനങ്ങളിലെ വിടവുകള്‍ പരിഹരിച്ച് ആധുനിക സംവിധാനങ്ങളിലൂടെ ഗ്രാമപഞ്ചായത്തുകള്‍ മാലിന്യനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സ്ഥിരപരിഹാരം കണ്ടെത്തണമെന്നും പദ്ധതി പുരോഗതിയില്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധ നല്‍കണമെന്നും സമയബന്ധിതമായിപദ്ധതികള്‍ പൂ4ത്തീകരിക്കേണ്ടതാണെന്നുംയോഗം നിര്‍ദേശം നല്‍കി.
ഓരോ ആഴ്ചയും നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്പുരോഗതി അവലോകനം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
202627 വാര്‍ഷിക പദ്ധതി രൂപീകരിച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 20262027 വര്‍ഷത്തില്‍ ഏറ്റെടുത്ത് നടത്തേണ്ട സംയുക്ത പദ്ധതികള്‍ ചര്‍ച്ച ചെയ്ത് തീരുമാനമായി.
കളക്റ്ററേറ്റ് ആസൂത്രണ ഭവന്‍ എ. പി. ജെ ഹാളില്‍ നടന്ന യോഗത്തില്‍ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.പ്രസാദന്‍, ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ കെ. എസ് ശ്രീജിത്ത്, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
ഡ്രയര്‍, ഡ്രോണ്‍ സംയുക്ത പദ്ധതികള്‍ക്ക് അഡ് ഹോക്ക് ഡി. പി. സിയില്‍ തീരുമാനം
202627 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയില്‍ ഡ്രയര്‍, ഡ്രോണ്‍ പദ്ധതികള്‍ ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സംയുക്ത പദ്ധതികളായി നടപ്പിലാക്കാന്‍ അഡ് ഹോക്ക് ഡി.പി.സിയില്‍ തീരുമാനമായി. പ്രതികൂല കാലാവസ്ഥയിലും കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്‌കരിക്കുന്നതിന് ഡ്രയര്‍ യൂണിറ്റ് സ്ഥാപിക്കും.
60 ശതമാനം കാര്‍ഷിക ജില്ലയായ വയനാട്ടില്‍ നിലവിലെ കാലാവസ്ഥാ വ്യതിയാനം, വിളവെടുപ്പ് സമയത്തെ മഴ തുടങ്ങിയ കാരണങ്ങളാല്‍ വിളകള്‍ യഥാസമയം ഉണക്കാന്‍ കഴിയാത്ത സാഹചര്യം കര്‍ഷകര്‍ നേരിടുന്നുണ്ട്. ഇതിന് പരിഹാരമായാണ് ഡ്രയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്.
ഒറ്റ തവണ 12 ക്വിന്റല്‍ വരെ പച്ച കാപ്പി രണ്ട് മണിക്കൂറിനുള്ളില്‍ ഉണക്കി ചാക്കിലാക്കാന്‍ കാസിയുന്ന സംവിധാനം പദ്ധതിയിലൂടെ ഒരുക്കും.
കൊപ്ര, പച്ച കപ്പ, കുരുമുളക്, മഞ്ഞള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഉപയോഗയോഗ്യമാക്കാന്‍ ഡ്രയര്‍ സഹായകരമാകും.
റോഡ് സൗകര്യവും കെട്ടിട സൗകര്യവുമുള്ള ഗ്രാമപഞ്ചായത്തുകളില്‍ താത്പര്യമുള്ള കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന സെലക്ഷന്‍ നടത്തി യൂണിറ്റുകളുടെ ചുമതല ഏല്‍പ്പിക്കും. തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരില്‍ നിന്ന് നിശ്ചിത തുക ഈടാക്കി തൊഴിലാളികളുടെ വേതനവും, മെയിന്റനന്‍സ് ചെലവും വഹിക്കും.
ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുന്ന കാപ്പിക്ക് ഗുണമേന്മയും വിപണിയില്‍ നല്ല വിലയും ലഭിക്കുന്നതിലും കര്‍ഷകര്‍ക്ക് വളരെയേറെ പ്രയോജനമാകും.
കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആധുനിക കൃഷിരീതികള്‍ നടപ്പിലാക്കും. കീടനാശിനി പ്രയോഗം, രാസവളം വിതറല്‍, വിത്ത് വിതക്കല്‍ തുടങ്ങിയ ആവിശ്യങ്ങള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കുന്നതിലൂടെ കൂലി ചെലവ് കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയും. ജില്ലയില്‍ രണ്ടോ മൂന്നോ ഡ്രോണുകള്‍ വാങ്ങി ഡെപ്യൂട്ടി ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനാവുകയും, ബ്ലോക്ക് തലത്തില്‍ അസിസ്റ്റന്റ്‌റ് ഡയറക്ടറെ സൂക്ഷിപ്പും മെയിന്റനന്‍സും ചുമതലപ്പെടുത്തുകയും ചെയ്യും.
ഇന്ധന ചെലവും, ഓപ്പറേറ്റര്‍ക്കുള്ള വേതനവും വഹിക്കുന്നതിനായി മണിക്കൂറിന് നിശ്ചിത തുക കര്‍ഷകരില്‍ നിന്ന് ഈടാക്കി
പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതുവഴി ജില്ലാ പഞ്ചായത്തിനോ ഗ്രാമപഞ്ചായത്തിനോ ആവര്‍ത്തന ചെലവുകള്‍ വരുന്നില്ല. കുറഞ്ഞ കീടനാശിനി ഉപയോഗിച്ച് കൂടുതല്‍ പ്രദേശങ്ങളില്‍ ഫലപ്രദമായി പ്രയോഗം നടത്താനും, കാര്‍ഷിക വിള വര്‍ദ്ധനവിന് പദ്ധതി സാഹായകമാക്കുമെന്നും യോഗം വിലയിരുത്തി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
