കൊലപാതക കേസ്: പ്രതിയെ കോടതി വെറുതെ വിട്ടു.
മാനന്തവാടി: ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൊളത്താറ മൊട്ടക്കുന്ന് കോളനിയിലെ സുരേഷ് എന്നയാളെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. മാനന്തവാടി അഡീ.സെഷന്‍സ് കോടതി ജഡ്ജി ടി. ബിജു ആണ് തെളിവില്ലെന്ന് കണ്ട് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി യുടെ സൗജന്യ നിയമ സേവനത്തിന്റെ ഭാഗമായ LADCS ന്റെ ചീഫ് ഡിഫന്‍സ് കൗണ്‍സല്‍ അഡ്വ. സുലൈമാന്‍ വി.കെ. ഹാജരായി. കേസില്‍ അസിസ്റ്റ് ചെയ്യാനായി അസിസ്റ്റന്റ് ഡിഫന്‍സ് കൗണ്‍സലര്‍ മാരായ അഡ്വ.സാരംഗ് എം.ജെ., അഡ്വ.ക്രിസ്റ്റഫര്‍ ജോസ് എന്നിവരും ഹാജരായി.02.06.2022 നായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയായ സുനിതയെ താമസിക്കുന്ന വീടിന്റെ ജനലില്‍ കെട്ടി തൂക്കി കൊലപ്പെടുത്തി എന്നായിരുന്നു കേസ്.മേല്‍ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം 20 സാക്ഷികളെയും 26 രേഖകളും ഹാജരാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
