ബജറ്റില്‍ മാനന്തവാടി മണ്ഡലത്തിന് 25.5 കോടിയുടെ പദ്ധതികള്‍
മാനന്തവാടി: സംസ്ഥാന ബജറ്റില്‍ മാനന്തവാടി മണ്ഡലത്തില്‍ 25.5 കോടിയുടെ പദ്ധതികളാണ് അനുവദിച്ചത്. പാടെ തകര്‍ന്നു കിടക്കുന്ന മാനന്തവാടി നഗരസഭയിലെ എരുമത്തെരുവ് ചെറ്റപ്പാലം വള്ളിയൂര്‍ക്കാവ് ബൈപാസ് റോഡ് നവീകരണത്തിന് 2.5 കോടി രൂപയും താഴെയങ്ങാടിയിലെ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ബോയ്‌സ് ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് നാല് കോടിയും അനുവദിച്ചു. ഇതോടൊപ്പം തന്നെ പാടെ തകര്‍ന്ന മാനന്തവാടി തവിഞ്ഞാല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മക്കിക്കൊല്ലി പുഴഞ്ചാല്‍ റോഡ് നവീകരിക്കാന്‍ മൂന്ന് കോടിയും അനുവദിച്ചു. കൂടാതെ തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി കാറ്റാടികവല തൃശിലേരി അന്പലം റോഡ് നവീകരണത്തിന് രണ്ട് കോടി, എടവക പഞ്ചായത്തിലെ രണ്ടേനാല് ഒരപ്പ് റോഡ് നവീകരണത്തിന് 2.5 കോടി, കൊയിലേരി പാലം കമ്മന റോഡ് പുതുക്കി പണിയാന്‍ രണ്ട് കോടിയും ബജറ്റ് തുകയായി ലഭിച്ചു. ഇതോടൊപ്പം പനമരം പഞ്ചായത്തിലെ അമ്മാനി നരസിപ്പുഴ പാലം നിര്‍മ്മാണത്തിന് ഒരു കോടി, കഴുക്കലോടി മലങ്കര കംപ്രഷന്‍മുക്ക് റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ രണ്ട് കോടി, പനമരം ഒന്നാം മൈല്‍ മാങ്ങാണി കാരക്കാമല റോഡ് നവീകരിക്കാന്‍ രണ്ട് കോടിയും ലഭിച്ചു. ഇതിന് പുറമേ തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊണ്ടര്‍നാട് മീന്‍മുട്ടി റോഡ് നിര്‍മ്മണത്തിന് 2.5 കോടിയും വെള്ളമുണ്ട പഞ്ചായത്തിലെ കെല്ലൂര്‍ കൊമ്മയാട് കരിങ്ങാരി റോഡിന്റെ പ്രവര്‍ത്തികള്‍ക്കായി രണ്ട് കോടിയും ലഭിച്ചു. മാനന്തവാടി മണ്ഡലം 1. എരുമത്തെരുവ് ചെറ്റപ്പാലം വള്ളിയൂര്‍ക്കാവ് ബൈപാസ് റോഡ് നവീകരണം 2.5 കോടി 2. താഴെയങ്ങാടി ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ സ്ഥലത്ത് ബോയ്‌സ് ഹോസ്റ്റല്‍ നിര്‍മ്മാണം. 4 കോടി 3. മക്കിക്കൊല്ലി പുഴഞ്ചാല്‍ റോഡ് നവീകരികരണം 3 കോടി 4. തൃശിലേരി കാറ്റാടികവല തൃശിലേരി അന്പലം റോഡ് നവീകരണം 2 കോടി 5. രണ്ടേനാല് ഒരപ്പ് റോഡ് നവീകരണം 2.5 കോടി 6. കൊയിലേരി പാലം കമ്മന റോഡ് നവീകരണം 2 കോടി 7. പനമരം ഒന്നാം മൈല്‍ മാങ്ങാണി കാരക്കാമല റോഡ് നവീകരണം 2 കോടി 8. പനമരം അമ്മാനി നരസിപ്പുഴ പാലം നിര്‍മ്മാണം 1 കോടി 9. പനമരം കഴുക്കലോടി മലങ്കര കംപ്രഷന്‍മുക്ക് റോഡ് നവീകരണം 2 കോടി 10. തൊണ്ടര്‍നാട് മീന്‍മുട്ടി റോഡ് നവീകരണം 2.5 കോടി 11. കെല്ലൂര്‍ കൊമ്മയാട് കരിങ്ങാരി റോഡ് നവീകരണം 2 കോടി ആകെ 25.5 കോടി മാനന്തവാടി മണ്ഡലം
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
