മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
തോല്‍പ്പെട്ടി: തോല്‍പ്പെട്ടി പോലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് മാരക മയക്കുമരുന്നായ ചരസുമായി ഇസ്രായേല്‍ സ്വദേശിയായ യുവാവിനെ പിടികൂടി. ഹാരല്‍ ആന്‍ഡ്രി എന്നയാളെയാണ് കഴിഞ്ഞ ദിവസം തിരുനെല്ലി പോലീസും, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയും ചേര്‍ന്ന് പിടികൂടിയത്. തിരുനെല്ലി എസ്.ഐ സനില്‍.എം.എ, സീനിയര്‍ സിവില്‍ ഓഫീസര്‍ ജിതിന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനായക്, നിധീഷ്,സനീഷ്, വിനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
